HOME
DETAILS
MAL
സ്മാര്‍ട് ക്ലാസ് മുറിക്ക് ഫണ്ട് അനുവദിക്കും
backup
March 12 2018 | 08:03 AM
ഗുരുവായൂര്‍: ഇരിങ്ങപ്പുറം എ.എല്‍.പി സ്കൂളിനു സ്മാര്‍ട് ക്ലാസ് മുറിക്കുള്ള ഫണ്ട് അനുവദിക്കുമെന്ന് സി.എന്‍ ജയദേവന് എം.പി പറഞ്ഞു. സ്കൂളിനോടു ചേര്‍ന്നുള്ള അങ്കന്വാടിക്കു സൗരോര്‍ജ പാനലിനും ഫണ്ട് നല്‍കും. എ.എല്‍.പി സ്കൂളിന്റെ 96-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി.
വിരമിക്കുന്ന അധ്യാപിക വി.എച്ച് അനിതക്കു യാത്രയയപ്പും നല്കി. നഗരസഭാധ്യക്ഷ പ്രഫ. പി.കെ ശാന്തകുമാരി അധ്യക്ഷയായി. നടന് റോഷന് ഗുരുവായൂര്‍ മാഗസിന് പ്രകാശനം ചെയ്തു. വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവന്, കൗണ്‍സിലര്‍മാരായ സവിത സുനി, അഭിലാഷ് വി. ചന്ദ്രന്, പി.ടി.എ പ്രസിഡന്റ് രഞ്ജിത സുമേഷ്, അജിത് കൈലാസ്, ഷിഹാബുദ്ദീന്, കെ.പി മാളവിക സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."