കൈയേറ്റങ്ങള്‍ പഴയ പടി ദേശീയപാതയോരത്തെ ഇന്റര്‍ ലോക്കിടല്‍ വിവാദമായി
കരുനാഗപ്പള്ളി: ടൗണിന്റെ ഹൃദയഭാഗത്ത് ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാതെയുള്ള ദേശീയപാത അധികൃതരുടെ ഇന്റര്‍ ലോക്കിടല്‍ വിവാദമായി.
കരുനാഗപ്പള്ളി സര്‍വിസ് സഹകരണ ബാങ്കിന് മുന്‍വശം ദേശീയപാത അധികൃതരുടെ ഇന്റര്‍ലോക്ക് ഇടലിനെതിരെയാണ് വ്യാപക പരാതി നിലനില്‍ക്കുന്നത്.
റോഡ് വക്കിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാതെ ആരെയോ തൃപതിപ്പെടുത്തുന്ന തരത്തിലാണ് ഇന്റര്‍ലോക്ക് ഇടല്‍ നടന്നുവരുന്നത്.
സഹകരണ ബാങ്കിന് മുന്‍വശത്തെ തട്ടുകട ഒഴിവാക്കി ബാക്കിയുള്ള സ്ഥലങ്ങളില്‍ ഇന്റര്‍ ലോക്കിടാന്‍ മണ്ണ് നീക്കം ചെയ്തതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. റോഡു കൈയേറി നിര്‍മിച്ച തട്ടുകട ഒഴിവാക്കിയത് ആര്‍ക്ക് വേണ്ടിയാണെന്നാണ് പ്രദേശവാസികളും സമീപത്തെ കടയുടമകളും ചോദിക്കുന്നത്.
ദിനവും വളരെ തിരക്കേറിയ ഇവിടെ അപകടങ്ങള്‍ നിത്യസംഭവങ്ങളാവുകയും തിരക്ക് വര്‍ധിക്കുകയും ഗാതഗത തടസം ഉണ്ടാവുന്നതും പതിവ് കാഴ്ചയാണ്. ഇന്റര്‍ലോക്ക് ഇടുന്നതോടെ വാഹനങ്ങള്‍ വശം ചേര്‍ന്ന് വരുന്നത് അപകടം ക്ഷണിച്ച് വരുത്തും.കരുനാഗപ്പള്ളി മുതല്‍ വവ്വാക്കാവ് വരെ ദേശീയപാതയുടെ ഇരു വശങ്ങളിലും കൈയേറി നിര്‍മിച്ച തട്ടുകടകളും കടകളുടെ മുന്നിലെ അനധികൃത നിര്‍മാണങ്ങളും നീക്കാന്‍ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയോ പഞ്ചായത്ത് അധികൃതരോ എന്‍.എച്ച്.അധികാരികളോ യാതെരു നടപടിയും സ്വീകരിക്കത്തത് ഇത്തരം കൈയേറ്റക്കരെ സഹായിക്കുകയാണെന്ന് വ്യാപക പരാതി നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."