ചെങ്ങന്നൂരില്‍ ചിത്രം തെളിഞ്ഞു; പോരാട്ടത്തിന് ചൂടേറും
ചെങ്ങന്നൂര്‍: ഭരണം വിലയിരുത്തപ്പെടുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് കീറാമുട്ടി. ഇന്നലെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞതോടെ പോരിന് ചൂടേറി. കെ.കെ.രാമചന്ദ്രന്‍ നായര്‍ മരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. അഡ്വ. ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയും അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള ബി.ജെ.പി സ്ഥാനാര്‍ഥിയുമാണ്. ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി നിര്‍വാഹകസമിതി അംഗവുമാണ് വിജയകുമാര്‍. അഖിലഭാരതീയ അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ ഇദ്ദേഹം ചെങ്ങന്നൂര്‍ ബാറിലെ മുതിര്‍ന്ന അഭിഭാഷകനും ചെങ്ങന്നൂര്‍ കാര്‍ഷികവികസന ബാങ്കിന്റെ പ്രസിഡന്റുമാണ്.
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റായിരിക്കെ സജി ചെറിയാന്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു. നിയമസഭയിലേക്കുള്ള ആദ്യ അങ്കത്തില്‍ പി.സി.വിഷ്ണുനാഥിനോട് പരാജയപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ തുടര്‍ച്ചയെന്നോണമാണ് പി.എസ്.ശ്രീധരന്‍പിള്ള വീണ്ടും മത്സരിക്കുന്നത്. ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശിയായ ശ്രീധരന്‍ പിള്ള പന്തളം എന്‍.എസ്.എസ് കോളജിലെ പഠനത്തിനു ശേഷം കോഴിക്കോട് ലോ കോളജില്‍ നിന്ന് അഭിഭാഷകപഠനം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായി പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നു. ബി.ജെ.പി ദേശീയ നിര്‍വാഹസമതിയംഗമായി പ്രവര്‍ത്തിക്കുന്നു.
സമുദായസമവാക്യങ്ങള്‍ വിജയം നിശ്ചയിക്കുന്ന മണ്ഡലം യു.ഡി.എഫിന് അനുകൂലമായിരുന്നു ഏറെക്കാലം. ശോഭന ജോര്‍ജ് യു.ഡി.എഫ് വിമതയായി മല്‍സരിച്ചതാണ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മണ്ഡലം യു.ഡി.എഫിനെ കൈവിടാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."