രോഗി അവശനായ സംഭവത്തില്‍ നടപടി വേണമെന്ന് ബന്ധുക്കള്‍
മാനന്തവാടി: പാല്‍വെളിച്ചത്തെ സ്വകാര്യ റിസോര്‍ട്ടില്‍ അനധികൃതമായി ചികിത്സിച്ചതിനെ തുടര്‍ന്ന് നടക്കാന്‍ ശേഷിയുണ്ടായിരുന്ന ഹരിദാസ് കിടപ്പുരോഗിയായി.
കാട്ടിക്കുളം ചങ്ങലഗേറ്റ് പൂവത്തുകുന്നേല്‍ ഹരിദാസിനാണ് ചികിത്സയെ തുടര്‍ന്ന് കിടപ്പ് രോഗിയായി മാറിയത്. ഇത് സംബസിച്ച് തിരുനെല്ലി പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലിസ് ഇക്കാര്യത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണമുയരുന്നത്. 61 വയസ് പ്രായമുള്ള ഹരിദാസ് കരള്‍ രോഗം പിടിപെട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ റിസോര്‍ട്ട് നടത്തിപ്പുകാര്‍ ഇവരെ സമീപിച്ച് 43 ദിവസം കൊണ്ട് രോഗം ഭേദപ്പെടുത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് റിസോര്‍ട്ടിലെ ചികിത്സക്കായി കൊണ്ടു പോവുകയായിരുന്നവത്രെ. ഇവരുടെ മൂത്ത മകള്‍ റിസോര്‍ട്ടില്‍ ജോലിചെയ്യുന്ന പരിചയത്തിലാണ് റിസോര്‍ട്ടുടമ ചികിത്സ വാഗ്ദാനം ചെയ്തത്. എന്നാല്‍ ചികിത്സ തുടങ്ങിയതോടെ രോഗം വര്‍ധിക്കുകയും അവശനായതിനെ തുടര്‍ന്ന് പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
നടന്നു കൊണ്ട് ആയുര്‍വേദ ചികിത്സക്കായി പോയ ഹരിദാസ് ഇപ്പോള്‍ തീര്‍ത്തും കിടപ്പിലാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പൊലിസില്‍ പരാതി നല്‍കിയത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഹരിദാസ് മരണത്തോട് മല്ലടിച്ചു കൊണ്ടാണ് മാനന്തവാടി ആശുപത്രിയില്‍ കഴിയുന്നതെന്നതെന്നും അവസ്ഥ ഇതായിട്ടും റിസോര്‍ട്ട് അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഹരിദാസന്റെ ബന്ധുക്കളായ പത്മരാജ്, ഭാര്യ ഓമന, സഹോദരി ബീന സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."