എസ്.എന്‍ വനിതാ കോളജില്‍ ദേശീയ സെമിനാര്‍
കൊല്ലം: ശ്രീനാരായണ വനിതാ കോളജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫ്രണ്ട് ലൈന്‍ അപ്രോച്ചസ് ഇന്‍ മെറ്റീരിയല്‍ സയന്‍സ് ആന്റ് കംപ്യൂട്ടേഷണല്‍ കെമസ്ട്രി എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ മുതല്‍ 16 വരെയാണ് സെമിനാര്‍.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റേയും അനേര്‍ട്ടിന്റേയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി കൊല്ലം ജില്ലാ പ്രസിഡന്റ് മോഹന്‍ സങ്കര്‍ അധ്യക്ഷനാക്കും. കാര്യവട്ടം കാംപസ് രസതന്ത്ര വിഭാഗം മേധാവിയും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഹൈഡ്രജന്‍ എനര്‍ജി ആന്റ് അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സിന്റെ പ്രസിഡന്റുമായ ഡോ. എസ്.എം.എ ഷിബ്‌ലി ഉദ്ഘാടനം ചെയ്യും.
വി.എസ്.എസ്.സി ഫ്യൂവല്‍ സെല്‍ ഡിവിഷന്‍ ഹെഡ് ഡോ. ഷനീത്ത് മുഖ്യപ്രഭാഷണം നടത്തും. ഡോ. മനോജ് എ.ജി. നമ്പൂതിരി, ഡോ. കൃഷ്ണന്‍ നമ്പൂതിരി, ഡോ. വി.എസ് ദിലിമോന്‍, ഡോ. ഇ.ജി ജയശ്രീ, ഡോ. ടി.കെ മനോജ് കുമാര്‍, ഡോ. യു.എസ് ഹരീഷ്, ഡോ. പി.എസ് അരുണ്‍ സംസാരിക്കും. ദേശീയതലത്തിലുള്ള വിവിധ കോളജുകളില്‍ നിന്നുള്ള അധ്യാപകരും ഗവേഷണ, പി.ജി വിദ്യാര്‍ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. എസ് ശേഖരന്‍, രസതന്ത്ര വിഭാഗം മേധാവി ഡോ. പി.ജി ചിത്ര, ഡോ. എസ്.ആര്‍ അര്‍ച്ചന, ഡോ. വി വിജയലക്ഷ്മി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."