ജനങ്ങള്‍ തന്നോടൊപ്പമുണ്ടാകും: ഡി. വിജയകുമാര്‍
ചെങ്ങന്നൂര്‍ :ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ വളരെ സന്തോഷം തോന്നുന്നതായി അഡ്വ.ഡി.വിജയകുമാര്‍. മണ്ഡലത്തില്‍ ഔദ്യോഗികമായി സ്ഥാനാര്‍ഥിയെ ആദ്യം പ്രഖ്യാപിച്ചത് യു.ഡി.എഫാണ്. ജനങ്ങള്‍ നൂറുശതമാനവും അംഗീകരിച്ചു കഴിഞ്ഞു. ജനങ്ങള്‍ തനിക്ക് നല്‍കുന്ന വരവേല്‍പ്പും, അവരുടെ വാക്കുകളും ഐക്യജനാധിപത്യ മുന്നണിയോടും സ്ഥാനാര്‍ഥിയോടുമുള്ള സ്വീകാര്യതയാണ് കാണിക്കുന്നത്.
ന്യൂനപക്ഷങ്ങളോടും ഭൂരിപക്ഷ വിഭാഗങ്ങളോടും കോണ്‍ഗ്രസിന് അതിന്റേതായ നിലപാടും അഭിപ്രായങ്ങളുമുണ്ട്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. അവര്‍ക്കു സംരക്ഷണം നല്‍കേണ്ടത് ഭൂരിപക്ഷ വിഭാഗത്തിന്റെയും കടമയാണ്.മറിച്ച് ഭരണഘടന പൊളിച്ചെഴുതും തളളിക്കളയും കീറിക്കളയും എന്നൊക്കെ ചില മന്ത്രിമാര്‍ പറയുന്നത് ന്യൂനപക്ഷങ്ങളില്‍ ഭീതിയുളവാക്കിയിട്ടുണ്ട്.ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് ഒരു ജനാധിപത്യ ഗവര്‍മെന്റിന്റെ കടമയാണെന്ന് വിജയകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."