മക്കയില്‍ ചെലവഴിക്കാന്‍ നല്‍കുക 2100 റിയാല്‍
കൊണ്ടോട്ടി: ഈ വര്‍ഷത്തെ തീര്‍ഥാടകര്‍ക്ക് ഹജ്ജ് വേളയില്‍ ചെലവഴിക്കാന്‍ നല്‍കുന്നത് 2100 സഊദി റിയാല്‍ വീതം.
കേരളം ഉള്‍പ്പെടെ രാജ്യത്തെ 20 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് പുറപ്പെടുന്ന 1,28,525 തീര്‍ഥാടകര്‍ക്കായി 26.99 കോടിരൂപയാണ് നല്‍കുക.
തീര്‍ഥാടകര്‍ക്ക് സഊദി റിയാല്‍ നല്‍കുന്നതിന് പ്രമുഖ ബാങ്കുകളില്‍ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.
ഹജ്ജ് ക്യാംപുകളിലെത്തി ബാങ്കുകള്‍ തീര്‍ഥാടകര്‍ക്ക് പണം കൈമാറണമെന്നാണ് നിബന്ധന. ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കുന്നത് അവധി ദിവസങ്ങളിലാണെങ്കിലും ടെന്‍ഡര്‍ ലഭിക്കുന്ന ബാങ്കുകളുടെ പ്രതിനിധികള്‍ ക്യാംപിലെത്തി പണം കൈമാറണം.
ഇന്ത്യയില്‍ നിന്ന് ജൂലൈ 14 മുതല്‍ ആഗസ്റ്റ് 16വരെയാണ് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്.
തീര്‍ഥാടകരുടെ സൗകര്യത്തിന് 500 സഊദി റിയാലിന്റെ 4 നോട്ടുകളും ഒരെണ്ണംനൂറു റിയാലുമായി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഹജ്ജ് ക്യാംപുകളില്‍ സഊദി റിയാല്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള ബാങ്കുകള്‍ ഏപ്രില്‍ 4നകം കേന്ദ്രഹജ്ജ് കമ്മിറ്റിക്ക് ക്വട്ടേഷന്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."