HOME
DETAILS
MAL
2,327 വാഹനങ്ങളുടെ രജിസ്ട്രേഷന് വ്യാജവിലാസത്തില്‍
backup
March 14 2018 | 01:03 AM
തിരുവനന്തപുരം: പുതുച്ചേരി രജിസ്ട്രേഷനിലൂടെ 2,327 വാഹനങ്ങള്‍ നികുതിവെട്ടിപ്പ് നടത്തിയതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് നിയമസഭയെ അറിയിച്ചു. അനധികൃതമായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ അടയ്ക്കേണ്ട നികുതിയെപ്പറ്റി ബജറ്റ് അവതരണത്തില്‍ പരാമര്‍ശിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ കേരളത്തില്‍ അടയ്ക്കേണ്ട നികുതി അടയ്ക്കുന്ന പക്ഷം പിഴ ഈടാക്കുന്നതില്‍ നിന്നും നിയമനടപടിയില്‍ നിന്നും ഒഴിവാകാന്‍ വാഹന ഉടമകള്‍ക്ക് കഴിയുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം 24 വാഹനഉടമകള്‍ ഇത്തരത്തില്‍ നികുതിയടച്ച് വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു. 2,01,32,625 രൂപയാണ് നികുതിയിനത്തില്‍ കേരളത്തിന് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."