HOME
DETAILS

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

  
Farzana
October 15 2024 | 09:10 AM

Congress Learns from Haryana Defeat Strategizes for Maharashtra Elections

മുംബൈ: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് മഹാരാഷ്ട്രയില്‍ കരുതലോടെ നീക്കങ്ങള്‍ നടത്തി കോണ്‍ഗ്രസ്. ഭരണവിരുദ്ധ വികാരവും ബി.ജെ.പിയിലെ അനൈക്യവും സംസ്ഥാനത്ത് അനുകൂല തരംഗവും ഉണ്ടായിട്ടും ഹരിയാനയില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി മഹാരാഷ്ട്രയില്‍ ആര്‍ത്തിക്കരുതെന്ന് ഹൈക്കമാന്‍ഡ് ശക്തമായ മുന്നറിയിപ്പാണ് മഹാരാഷ്ട്ര നേതൃത്വത്തിന് നല്‍കിയത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുള്ള അമിത ആത്മവിശ്വാസത്തിനും അലംഭാവത്തിനുമെതിരേ കേന്ദ്രനേതൃത്വം മഹാരാഷ്ട്ര നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പുതിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്ത അവലോകന യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. അമിത ആത്മവിശ്വാസം ഒഴിവാക്കാനും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടാനും ഹരിയാനയിലെ ഫലത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും രാഹുലും ഖാര്‍ഗെയും മഹാരാഷ്ട്ര നേതാക്കളോട് ആവശ്യപ്പെട്ടു. പ്രകടനപത്രികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ ഇതിനകം മുംബൈയില്‍ നടന്നിട്ടുണ്ട്.

തന്ത്രങ്ങള്‍ മെനയുക കനുഗോലു
കോണ്‍ഗ്രസിനെ കര്‍ണാടകയില്‍ അധികാരത്തിലേറാന്‍ സഹായിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവാണ് മഹാരാഷ്ട്രയിലും പാര്‍ട്ടിക്കായി തന്ത്രങ്ങള്‍ മെനയുക. ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ സുനില്‍ കനുഗോലുവും സംബന്ധിച്ചു.  പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കുള്ള നിര്‍ദേശങ്ങളും അദ്ദേഹം പങ്കുവച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  5 days ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  5 days ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  5 days ago
No Image

'വൺ ബില്യൺ മീൽസ്': മൂന്ന് വർഷത്തിനുള്ളിൽ 65 രാജ്യങ്ങളിലായി ഒരു ബില്യൺ ഭക്ഷണം വിതരണം ചെയ്തതായി ഷെയ്ഖ് മുഹമ്മദ്

uae
  •  5 days ago
No Image

അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ് എന്നെ മികച്ച താരമാക്കി മാറ്റിയത്: വിനീഷ്യസ് ജൂനിയർ

Football
  •  5 days ago
No Image

കുടുംബങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമെല്ലാം കൂടുതൽ സൗകര്യപ്രദം; പുതിയ ഇ-വിസ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കുവൈത്ത്

Kuwait
  •  5 days ago
No Image

മയക്കുമരുന്ന് ഉപയോ​ഗം: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി

Kerala
  •  5 days ago
No Image

പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു

Cricket
  •  5 days ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  5 days ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  5 days ago