HOME
DETAILS

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

  
Web Desk
October 15 2024 | 06:10 AM

Kenyan Ex-Prime Minister Reveals Modi Introduced Adani to Kenya Congress Reacts

ഡല്‍ഹി: വിവാദ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയെ കെനിയന്‍ സര്‍ക്കാരിന് പരിചയപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ വീഡിയോ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി അദാനിയെ കെനിയക്ക് പരിചയപ്പെടുത്തിയതെന്നാണ് റെയ്‌ല വീഡിയോയില്‍ പറയുന്നത്.പിന്നാലെ കേന്ദ്രത്തിനെതിരായ ആയുധമാക്കി വീഡിയോയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 

മോദാനി (മോദിഅദാനി) വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞെന്നും ഇത്തവണ കെനിയയില്‍ നിന്നാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പരിഹസിച്ചു.

''ഇന്ന് മോദാനി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ ഇത്തവണ കെനിയയില്‍, അദാനി ഗ്രൂപ്പിനെ പിന്തുണച്ചുവെന്ന് ആരോപിക്കുന്ന മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ, ഒരു പതിറ്റാണ്ട് മുമ്പ് അദാനി ഗ്രൂപ്പിന് വേണ്ടി ലോബി ചെയ്ത ഗുജറാത്ത് മുഖ്യമന്ത്രിയാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നു. തീര്‍ച്ചയായും, ഇതെല്ലാം സംഭവിച്ചത് മോദി സ്വയം 'നോണ്‍ ബയോളജിക്കല്‍ പ്രൈംമിനിസ്റ്റര്‍' ആയി പ്രഖ്യാപിച്ചപ്പോഴാണ്'' ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.

'' കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയുടെ വിദേശനയത്തിന്റെ കഥ ഇതാണ്. ബൈ അദാനി. ഫോര്‍ അദാനി. ഓഫ് അദാനി '' കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര എക്‌സില്‍ കുറിച്ചു. വീഡിയോയുടെ വിവിധ ഭാഗങ്ങളും ഓരോരുത്തരും അക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. 

ഗൗതം അദാനിയെ മോദി പരിചയപ്പെടുത്തിയെന്നും ഗുജറാത്തിലെ അദാനി ഗ്രൂപ്പിന്റെ പദ്ധതികളിലേക്ക് കെനിയന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം സംഘടിപ്പിച്ചെന്നും വിശദീകരിക്കുന്ന കെനിയന്‍ മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ പ്രസംഗത്തിന്റെ ഭാഗമാണ് പവന്‍ ഖേര പുറത്തുവിട്ടത്. താന്‍ കെനിയയുടെ പ്രധാനമന്ത്രിയും മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയും ആയിരുന്നപ്പോള്‍ മോദി ഈ കമ്പനിയെ പരിചയപ്പെടുത്തിയതായി പത്രപ്രവര്‍ത്തകന്‍ രവി നായര്‍ പോസ്റ്റ് ചെയ്ത തിയതിയില്ലാത്ത വീഡിയോയില്‍ ഒഡിംഗ പറയുന്നു.

കെനിയന്‍ സര്‍ക്കാരിന്റെ സംഘത്തിന് ഗുജറാത്ത് സന്ദര്‍ശിക്കാന്‍ മോദി അവസരം ഒരുക്കുകയും തുറമുഖം, പവര്‍ പ്ലാന്റ്, റെയില്‍വേ ലൈന്‍, ചതുപ്പില്‍ വികസിപ്പിച്ച എയര്‍സ്ട്രിപ്പ് എന്നിവ ഉള്‍പ്പെടുന്ന കമ്പനിയുടെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. ഞാന്‍ സംസാരിക്കുന്നത് അദാനിയുടെ കമ്പനികളെ കുറിച്ചാണ്,'' ഒഡിംഗ കൂട്ടിച്ചേര്‍ക്കുന്നു.

കെനിയന്‍ സര്‍ക്കാരും ഗൗതം അദാനിയും തമ്മിലുള്ള ബിസിനസ് ഇടപാടുകളെച്ചൊല്ലി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു വിവാദം ഉടലെടുത്തിരുന്നു. നേരത്തെ കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന്റെ നിര്‍മാണവും 30 വര്‍ഷത്തേക്ക് നിയന്ത്രണവും അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കെനിയന്‍ സര്‍ക്കാരിന്റെ നീക്കം വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

2023 ഒക്ടോബറില്‍ കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ ഇന്ത്യയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അദാനി ഹോള്‍ഡിംഗ്‌സിന് കരാര്‍ ലഭിക്കുന്നത്. ഈ കരാര്‍ വഴി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 30 വര്‍ഷത്തേക്ക് ഗൗതം അദാനിയുടെ കമ്പനിക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  4 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  4 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  4 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  4 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  4 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  4 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  4 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  4 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  4 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  4 days ago