HOME
DETAILS

വാസയോഗ്യമേഖല അടയാളപ്പെടുത്താനുള്ള സർവേ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു

  
October 15 2024 | 04:10 AM

The survey to demarcate the habitable zone was zone following protests

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം സർക്കാർ നിയോഗിച്ച പ്രൊഫ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് തള്ളി ദുരന്തബാധിതർ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളിലെ വാസയോഗ്യമായ സ്ഥലം അടയാളപ്പെടുത്താനുള്ള അധികൃതരുടെ നീക്കം നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടിയതിന്റെ 50 മീറ്റർ അകലെ വാസയോഗ്യമെന്ന സമിതി ശുപാർശയ്‌ക്കെതിരേയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

ഇന്നലെ രാവിലെ ഫീൽഡ് പരിശോധനയുടെ മുന്നോടിയായി മേപ്പാടി ഗ്രാമപഞ്ചായത്തിലെത്തിയ ഉദ്യോഗസ്ഥസംഘത്തെ നാട്ടുകാർ തടഞ്ഞു. തുടർന്ന് കലക്ടർ ദുരന്തബാധിതരെ കൂടി ഉൾപ്പെടുത്തി വിളിച്ച അടിയന്തര സർവകക്ഷി യോഗം പ്രായോഗികമല്ലാത്തതും അശാസ്ത്രീയമായതുമായ റിപ്പോർട്ട് തള്ളണമെന്ന നിലപാടെടുത്തു. ഇതോടെ ദുരന്തഭൂമിയിലെ വാസയോഗ്യമായ മേഖലകൾ അടയാളപ്പെടുത്താനുള്ള സർവേ താൽകാലികമായി നിർത്തിവച്ചതായും ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിക്കുമെന്നും കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

പുന്നപ്പുഴക്ക് ഇരുകരയിലും പുഞ്ചിരിമട്ടത്തിന് മുകളിലേക്ക് 50 മീറ്റർ ദൂരത്തിലും പുഞ്ചിരിമട്ടത്തിന് താഴെ 30 മീറ്ററിന് അപ്പുറവും വാസയോഗ്യമാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതോടെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പുഞ്ചിരമട്ടത്തെ പട്ടികവർഗ സങ്കേതവും 2019ൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമല സ്‌കൂൾ റോഡിന് മുകൾഭാഗത്തെ ജനവാസമേഖലയായ പടവെട്ടിക്കുന്നും മുണ്ടക്കൈ അങ്കണവാടിക്ക് സമീപത്തെ വീടുകളും വാസയോഗ്യമേഖലയായി.

വിദഗ്ധ സമിതിയുടെ പ്രാഥമിക പരിശോധനയിൽ വാസയോഗ്യമല്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്ന പ്രദേശങ്ങൾ വരെ അന്തിമ റിപ്പോർട്ടിൽ സുരക്ഷിത മേഖലയാക്കിയതോടെയാണ് ജനം പ്രതിഷേധവുമായി രംഗത്തെത്തിയത്. സർവകക്ഷി യോഗത്തിൽ ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ജോൺ മത്തായി കമ്മിറ്റി റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടത് സർക്കാരിന് തലവേദന സൃഷ്ടിക്കും. നേരത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ യോഗത്തിലും റിപ്പോർട്ട് അശാസ്ത്രീയമാണെന്ന ആക്ഷേപമുയർന്നിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  a day ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  a day ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  a day ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  a day ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  a day ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  a day ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  a day ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  a day ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  a day ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  a day ago