സഊദി- യു.എ.ഇ റെയില്‍പാത 2021ഓടെ പ്രവര്‍ത്തനസജ്ജമാകും
റിയാദ്: ജി.സി.സി രാജ്യങ്ങളായ സഊദിയെയും യു.എ.ഇയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പാത 2021ഓടെ പ്രവര്‍ത്തനസജ്ജമാകും. യു.എ.ഇ ഫെഡറല്‍ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2,100 കിലോമീറ്റര്‍ ദൂരമുള്ള പദ്ധതി ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍ പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതെന്ന് അതോറിറ്റി മേധാവി അബ്ദുല്ല സാലിം അല്‍ ഖുസൈമി പറഞ്ഞു. 2016ല്‍ ആരംഭിക്കാനിരുന്ന പദ്ധതി ഗള്‍ഫില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. ആറു ഗള്‍ഫ് രാജ്യങ്ങളെ റെയിലുമായി ബന്ധിപ്പിക്കാനായിരുന്നു പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നത്. എന്നാല്‍, ചില രാജ്യങ്ങള്‍ ആഭ്യന്തര റെയില്‍ പദ്ധതിക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് വ്യക്തമാക്കിയതോടെ പദ്ധതി വൈകുകയായിരുന്നു. 200 ബില്യണ്‍ ഡോളറാണ് റെയില്‍ പദ്ധതിക്കായി പ്രതീക്ഷിച്ചത്. വിദേശ നിക്ഷേപത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."