HOME
DETAILS
MAL
മിനര്‍വ പഞ്ചാബ് സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാറിയേക്കും
backup
March 14 2018 | 02:03 AM
ഭൂവനേശ്വര്‍: സാമ്പത്തിക പ്രതിസന്ധികാരണം ഐ ലീഗ് ചാംപ്യന്മാരായ മിനര്‍വ പഞ്ചാബ് സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാറിയേക്കും. ക്ലബ് ഉടമ രഞ്ജിത്ത് ബജാജാണ് സാമ്പത്തിക കാരണങ്ങളാല്‍ സൂപ്പര്‍ കപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്. സൂപ്പര്‍ കപ്പിനുള്ള യാത്ര-താമസ ചിലവുകള്‍ ക്ലബു തന്നെ എടുക്കേണ്ടി വരുന്നത് സാമ്പത്തിക ബാധ്യത വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മത്സരത്തില്‍ തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്നതിനാല്‍ ഒറ്റ മത്സരത്തിന് വേണ്ടി കളിക്കാരുടെ ശമ്പളം രണ്ട് മാസത്തേക്ക് പുതുക്കേണ്ടി വരുമെന്നും ഇത് വന്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ജംഷഡ്പുര്‍ എഫ്. സിയും മിനര്‍വയും തമ്മിലായിരുന്നു സൂപ്പര്‍ കപ്പ് മത്സരം നടക്കേണ്ടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."