മാധ്യമ പിന്തുണയില്‍ വീടൊരുങ്ങി; സുരേഷും കുടുംബവും ഇനി 'തണലി'ല്‍ കഴിയും
അത്തോളി: നന്മയുള്ള നാട്ടുകാരുടെ തണലില്‍ ഒരു കുടുംബത്തിന് വീടായി. കുടക്കല്ല് അരിയോന്നുകണ്ടി സുരേഷ് സുനീതി കുടുംബത്തിനാണ് മാധ്യമപിന്തുണയോടെയും സുമനസുകളുടെ സഹായത്തോടെയും വീടൊരുങ്ങിയത്. വര്‍ഷങ്ങളായി പ്ലാസ്റ്റിക് ഷീറ്റിട്ട കൂരയ്ക്കുള്ളില്‍ താമസിച്ചുവരികയായിരുന്ന നാലുപെണ്‍കുട്ടികളടങ്ങിയ ഇവരുടെ വീട് 2016 ജൂലായിലായിരുന്നു അഗ്‌നിക്കിരയായത്.
സ്വന്തമായി ഭൂമിയില്ലാത്തതായിരുന്നു ഇവരുടെ മറ്റൊരു പ്രശ്‌നം. ഇതു പരിഹരിക്കാന്‍ സൂര്യയും ആര്യയും ഹര്‍ഷയും പഠിക്കുന്ന അത്തോളി ജി.വി.എച്ച്.എസ്.എസിലെ സഹപാഠികളുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തിയാണ് നാലു സെന്റ് ഭൂമി വാങ്ങി നല്‍കിയത്. ഈ ഭൂമിയില്‍ പ്രവാസിയായൊരാളാണ് വീട് നിര്‍മിച്ചു നല്‍കിയത്. അനുബന്ധ സൗകര്യങ്ങളൊരുക്കാന്‍ നാട്ടുകാരും ജി.വി.എച്ച്.എസ്.എസ് അധ്യാപകരും രംഗത്തുണ്ട്.
തണല്‍ എന്ന വീടിന്റെ ഗൃഹപ്രവേശം 25 നടത്തുകയാണ്. അത്തോളി പ്രസ് ഫോറമാണ് ഇവരുടെ ഗൃഹപ്രവേശനം ഏറ്റെടുത്തു നടത്തുന്നത്. വീടിന്റെ താക്കോല്‍ ദാനവും ഗൃഹോപകരണങ്ങളുടെ സമര്‍പ്പണം രാവിലെ 10 ന് നടക്കും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂര്‍ രവീന്ദ്രന്‍ , എം.മെഹബൂബ്, കെ.സുരേന്ദ്രന്‍, കെ.എം അഭിജിത് സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."