എക്‌സൈസ് വനിതാ ജീവനക്കാരുടെ പരാതി: നിജസ്ഥിതി പരിശോധിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: എക്‌സൈസ് വകുപ്പിലെ വനിതാ ജീവനക്കാര്‍ മേലുദ്യോഗസ്ഥര്‍ക്കെതിരേ നല്‍കിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുമെന്നും കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കോ വകുപ്പു മന്ത്രിക്കോ പരാതി ലഭിച്ചിട്ടില്ല. പേര് വെളിപ്പെടുത്താതെ മനുഷ്യാവകാശ കമ്മിഷനാണ് പരാതി നല്‍കിയിരിക്കുന്നത്. കമ്മിഷന്‍ അത് എക്‌സൈസ് കമ്മിഷണര്‍ക്കു കൈമാറി.
എക്‌സൈസ് കമ്മിഷണര്‍ റേഞ്ച് ഡെപ്യൂട്ടി കമ്മിഷണര്‍മാരോട് ഇതുസംബന്ധിച്ച് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാര്‍ വനിതകളായതിനാല്‍ അവരുടെ കുടുംബ ഭദ്രതക്ക് കോട്ടം തട്ടാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷന്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."