HOME
DETAILS
MAL
മാധ്യമ എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
backup
March 16 2018 | 00:03 AM
തിരുവനന്തപുരം: 'ഫ്യൂച്ചര്‍' എന്നപേരില്‍ സംഘടിപ്പിക്കുന്ന ആഗോള ഡിജിറ്റല്‍ ഉച്ചകോടിക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമ എഡിറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തി. വിവരസാങ്കേതിക വ്യവസായകേന്ദ്രമായി കേരളത്തെ വളര്‍ത്തുകയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്നും മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 22, 23 തിയതികളില്‍ കൊച്ചി ലേ മെറിഡിയന് ഹോട്ടലിലാണ് ഉച്ചകോടി. 2000 ്രപതിനിധികളും 30 ലേറെ വിദഗ്ധരും ഉച്ചകോടിയില്‍ സംബന്ധിക്കും.
യോഗത്തില്‍ സംസ്ഥാനത്തെ പത്ര, ദൃശ്യമാധ്യമങ്ങളിലെ എഡിറ്റര്‍മാര്‍, ഹൈപ്പവര്‍ ഐ.ടി കമ്മിറ്റി ചെയര്മാന് എസ്.ഡി ഷിബുലാല്‍, അംഗം വി.കെ മാത്യൂസ്, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."