ഫാസിസം പിടിമുറുക്കുമ്പോള്‍ ശബ്ദിക്കാതിരിക്കാനാവില്ല: പ്രകാശ്രാജ്
കാസര്‍കോട്: ഫാസിസം പിടിമുറുക്കുമ്പോള്‍ ശബ്ദിക്കാതിരിക്കാനാവില്ലെന്ന് നടന് പ്രകാശ്രാജ്. കാസര്‍കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം അതിഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ്. സമൂഹത്തില്‍ വിഭാഗീയത രൂക്ഷമാവുകയും മതേതരത്വം അപകടത്തില്പ്പെട്ടിരിക്കുകയുമാണ്. ഉയരുന്ന ശബ്ദങ്ങളെയെല്ലാം ഭയപ്പെടുത്തി നിശബ്ദമാക്കാനാണ് ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നത്. സമൂഹം പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല. സമൂഹം വലിയ അപകടത്തിലാണ്. ഫാസിസം എല്ലാവരെയും ഉന്നംവയ്ക്കുകയാണ്. ശബ്ദിക്കുന്നവരെ ഇല്ലാതാക്കുമെന്ന ഭയം വിതക്കാനാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്.
അമിത്ഷായെ മഹാത്മജിക്ക് തുല്ല്യമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. രാജ്യത്തിന്റെ ഇന്നത്തെപോക്കില് ഞാന്‍ ആശങ്കാകുലനാണ്. ഞാന്‍ ഇടതും വലതുമല്ലെന്നും മറിച്ച് മനുഷ്യസ്നേഹിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."