HOME
DETAILS
MAL
എണ്ണപ്പാട കരാറില്‍ ഒപ്പുവച്ചു
backup
March 16 2018 | 01:03 AM
ദോഹ: എണ്ണപ്പാട കരാറില്‍ ഖത്തര്‍ പെട്രോളിയവും അബൂദബിയും ഒപ്പുവച്ചു. സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതിനുശേഷമുള്ള ഈ കരാറിന് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.
ഖത്തറും യു.എ.ഇയും പങ്കുവയ്ക്കുന്ന അല്ബന്ദൂഖ് ഓഫ്ഷോര്‍ എണ്ണപ്പാടത്തിന്റെ വികസനവും പ്രവര്‍ത്തനവും തുടരുന്നതിനായാണ് കരാര്‍. നിലവിലെ കരാര്‍ മാര്‍ച്ച് എട്ടിന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ കരാര്‍ നിലവില്‍വന്നത്.
അല്ബന്ദൂഖ് എണ്ണപ്പാടത്തിന്റെ വികസനത്തിനും നിയന്ത്രണത്തിനുമായി 1970ലാണ് ബന്ദൂഖ് കമ്പനി ലിമിറ്റഡ് സ്ഥാപിച്ചത്. ഖത്തറും അബൂദബിയും പങ്കുവയ്ക്കുന്ന അല്ബന്ദൂഖ് ഓഫ്ഷോര്‍ എണ്ണപ്പാടം 1965ലാണ് കണ്ടെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."