റെന്റ് എ കാര്‍ മേഖലയിലെ സഊദിവല്‍ക്കരണത്തിനു ഇനി രണ്ടു നാള്‍; സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ടുകള്‍
റിയാദ്: സഊദിയിലെ റെന്റ് എ കാര്‍ മേഖലയിലെ സഊദിവല്‍ക്കരണത്തിനു ഇനി രണ്ടു നാള്‍. മാര്‍ച്ച് 18 മുതല്‍ റെന്റ് എ കാര്‍ മേഖല പൂര്‍ണ്ണമായും സഊദികള്‍ക്ക് കീഴിയിലായിരിക്കും. എന്നാല്‍, വിവിധ ഘടകങ്ങളെ തുടര്‍ന്ന് സ്ഥാപനങ്ങളിലേക്ക് വേണ്ടത്ര സഊദികളെ ലഭിക്കാത്തത് സ്ഥാപനങ്ങള്‍ പ്രതിസന്ധിയിയിലേക്ക് തള്ളിവിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
വിവിധ നഗരങ്ങളെ കേന്ദ്രീകരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണെന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഈ മേഖലയിലേക്ക് വേണ്ടത്ര പരിചയ സമ്പത്തുള്ളവരെ ലഭിക്കാനിടയില്ലാത്തതു മൂലം 18 മുതല്‍ സ്ഥാപനം അടച്ചിടേണ്ടി വരുന്ന ഘട്ടത്തിലാണെന്നാണ് സ്ഥാപനമുടമകള്‍ പറയുന്നത്. മറ്റു മേഖലകളിലേക്കാളുപരി ദിവസം രണ്ടു ഷിഫ്റ്റുകളില്‍ തൊഴിലെടുക്കേണ്ടി വരുന്നതും പെരുന്നാള്‍, പൊതു അവധി ദിനങ്ങളില്‍ തിരക്ക് കൂടിതുള്ളലുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ നിര്‍ബന്ധ ജോലി ചെയ്യേണ്ടി വരുമെന്നതും സഊദികള്‍ ഈ മേഖലയിലേക്ക് കടന്നു വരാന്‍ തടസ്സമാകുന്നുണ്ട്.
ഞായറാഴ്ച മുതല്‍ ഈ മേഖലയില്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച മാനദണ്ഡം പാലിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുക മാത്രമേ ഉടമകള്‍ക്ക് വഴിയുള്ളൂ. കടുത്ത പിഴയും ശിക്ഷയുമാണ് നിയമ ലംഘകര്‍ക്ക് നല്കുന്നതെന്നതിനാല്‍ ഇത് മാത്രമാണ് വഴിയെന്നാണ് ഉടമകളുടെ നിലപാട്. അതേസമയം, റെന്റ് എ കാര്‍ മേഖലയിലെ അഞ്ചു തൊഴില്‍ തസ്തികകളിലേക്ക് മാത്രമാണ് സഊദി വല്‍ക്കരിക്കുന്നതെന്നു തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."