ജേക്കബ് തോമസിനെതിരേ വീണ്ടും കുറ്റപത്രം
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ നടപടി ശക്തമാക്കി വീണ്ടും കുറ്റപത്രവുമായി സര്‍ക്കാര്‍. പുസ്തക രചനയില്‍ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് അടുത്ത കുറ്റപത്രം.
മുഖ്യമന്ത്രി പിണറായി വിജയന് ഇതുസംബന്ധിച്ച നിര്‍ദേശം ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്ക് നല്‍കുകയായിരുന്നു. പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ അന്വേഷണസമിതി കണ്ടെത്തിയ ചട്ടലംഘനം അക്കമിട്ടു നിരത്തിയാണ് പുതിയ കുറ്റപത്രം നല്‍കിയത്. ഇതിന് വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ വകുപ്പ് തല നടപടിയിലേക്ക് പോകുമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഡിസംബറില്‍ ജേക്കബ് തോമസിനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പി.എസ് ഉദ്യോഗസ്ഥന് ചേരാത്തതാണെന്നും വിലയിരുത്തിയാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."