HOME
DETAILS
MAL
പെന്‍ഷന്‍പ്രായം കൂട്ടുന്നതിനെതിരേ ബാലകൃഷ്ണപിള്ള
backup
March 17 2018 | 00:03 AM
കൊല്ലം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍പ്രായം കൂട്ടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ വിമര്‍ശിച്ച് മുന്നോക്ക വികസന കോര്പറേഷന് ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള.
മുഖ്യമന്ത്രിയുടെ നിര്‍ദേശം നാലുവര്‍ഷം കഴിഞ്ഞു വരുന്ന സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാക്കും.
ഇടതുകാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നതിന് സമാനമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ പെന്ഷന് പറ്റുമ്പോള്‍ പുതിയ ആളുകളെ നിയമിക്കുന്നതാണ് സര്‍ക്കാരിനു നല്ലത്. കെ.എസ്.ആര്.ടി.സിയില്‍ പെന്ഷന് പ്രായം കൂട്ടിയാല്‍ കെ.എസ്.ഇ.ബി ഉള്‍പ്പടെയുള്ള മറ്റു കോര്‍പറേഷനുകളിലും കൂട്ടേണ്ടിവരുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."