HOME
DETAILS
MAL
വയല്‍ക്കിളികള്‍ക്കുപിന്നില്‍ വികസന വിരോധികള്‍: മന്ത്രി സുധാകരന്‍
backup
March 17 2018 | 00:03 AM
ചേര്‍ത്തല: തളിപ്പറമ്പിലെ വയല്‍ക്കിളികള്‍ക്കുപിന്നില്‍ വികസനവിരോധികളെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.
വികസനവിരുദ്ധ സമരങ്ങളിലൂടെ വെടിവയ്പ് സൃഷ്ടിക്കുന്നതിനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ വെടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരക്കാരെ ജനങ്ങള്‍ കൈകാര്യം ചെയ്യും. നെല്‍വയലോ നീര്‍ത്തടമോ അല്ല അവിടത്തെ പ്രശ്‌നമെന്ന് ഇപ്പോഴാണ് മനസിലായത്. തുടക്കത്തില്‍ ഈ പ്രശ്‌നം പരിശോധിക്കാന്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കുകയും സമരക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്തതാണ്. തുടര്‍ന്ന് മറ്റൊരു വഴിയിലൂടെ ദേശീയപാത നിര്‍മിക്കാന്‍ വിദഗ്ധസംഘം നിര്‍ദേശം സമര്‍പ്പിച്ചപ്പോള്‍ അതും അംഗീകരിക്കാന്‍ സമരക്കാര്‍ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."