HOME
DETAILS
MAL
വാട്ടര്‍ മെട്രോ; ജര്‍മന്‍ സംഘം 20ന് കൊച്ചിയിലെത്തും
backup
March 17 2018 | 00:03 AM
കൊച്ചി: കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതിയായ വാട്ടര്‍ മെട്രോ സംബന്ധിച്ച് ആശയക്കുഴപ്പങ്ങളില്ലെന്ന് കെ.എം.ആര്.എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ്. ബോട്ടിന്റെ മെറ്റീരിയല്‍ സംബന്ധിച്ചും ടെന്‍ഡര്‍ നടപടികള്‍ സംബന്ധിച്ചും ചില അവ്യക്തതകള്‍ നിലനിന്നിരുന്നു. ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. പദ്ധതിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജര്‍മന്‍ ധനകാര്യസംഘം 20ന് കൊച്ചിയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് സംഘവുമായി ചര്‍ച്ചനടത്തി തീരുമാനത്തിലെത്തും. സംസ്ഥാന സര്‍ക്കാരില്‍നിന്ന് മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ ലഭ്യമായിട്ടുണ്ട്. മെട്രോയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."