സംസ്ഥാന സ്‌കൂള്‍ കായികോത്സവം: യു.എച്ച് സിദ്ദീഖിന് അവാര്‍ഡ്
തിരുവനന്തപുരം: പാലായില്‍ നടന്ന 61ാമത് സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം സുപ്രഭാതം സ്‌പോര്‍ട്‌സ് ലേഖകന്‍ യു.എച്ച്. സിദ്ദീഖിന് .
സുപ്രഭാതം കൊച്ചി എഡിഷനില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആയ സിദ്ദീഖ് ഇടുക്കി വണ്ടിപ്പെരിയാര്‍ ഉരുണിയില്‍ പരേതനായ ഹംസയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: നിസ, മക്കള്‍: ഫിദ ഫാത്വിമ, ഫാദിയ ഫാത്വിമ. 2012ലും സ്‌കൂള്‍ കായികമേളയിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുളള പുരസ്‌കാരം ലഭിച്ചിരുന്നു.
മറ്റ് അവാര്‍ഡ് ജേതാക്കള്‍: മികച്ച വാര്‍ത്താ ചിത്രം: ജിബിന്‍ ചെമ്പോല(മലയാള മനോരമ), സമഗ്ര കവറേജ് (അച്ചടിമാധ്യമം): ദേശാഭിമാനി, മികച്ച ടി.വി റിേപ്പാര്‍ട്ടര്‍: ജോബി ജോര്‍ജ് (ഏഷ്യാനെറ്റ്), മികച്ച ഛായാഗ്രഹണം: അഖില്‍.കെ (മാതൃഭൂമി ന്യൂസ്), സമഗ്ര ദൃശ്യകവറേജ്: ഏഷ്യാനെറ്റ്, സമഗ്ര ശ്രവ്യകവറേജ്: ആകാശവാണി (തിരുവനന്തപുരം). അവാര്‍ഡുകള്‍ ഏപ്രില്‍ 13ന് തൃശൂര്‍ റീജ്യനല്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."