HOME
DETAILS
MAL
മദ്യനയം സുരക്ഷിത കേരളത്തിനെതിരെന്ന് മുനീര്‍
backup
March 18 2018 | 01:03 AM
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുരക്ഷിത കേരളത്തിന് എതിരാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. യു.ഡി.എഫ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിലൂടെ പഞ്ചായത്തുകള്‍ക്ക് നല്‍കിയ മദ്യഷാപ്പുകള്‍ തുടങ്ങുന്നതിനുള്ള അധികാരം വീണ്ടും എക്‌സൈസ് വകുപ്പിന് കൈമാറിയിരിക്കുകയാണ് ഈ സര്‍ക്കാര്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ പോലും പരിഗണിക്കാതെ മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കുകയാണ്. ഇനി വൈന്‍ നിര്‍മാണവും സര്‍ക്കാര്‍ നടത്താന്‍ പോകുകയാണ്. മുന്‍പ് മദ്യം ഒഴിവാക്കിയത് കൊണ്ട് സര്‍ക്കാരിന് വലിയ നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."