HOME
DETAILS
MAL
ഇറാഖ് വേദിയാകും
backup
March 18 2018 | 01:03 AM
ബൊഗോട (കൊളംബിയ): മൂന്ന് ദശാബ്ദമായി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകുന്നതിന് ഇറാഖിനേര്‍പ്പെടുത്തിയ വിലക്ക് ഫിഫ നീക്കി. ഇറാഖിലെ അര്‍ബില്‍, ബസ്ര, കര്‍ബല എന്നിവിടങ്ങളില്‍ ഇനി മുതല്‍ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയൊരുക്കാന്‍ ഫിഫ അനുമതി നല്കി.
ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഫിഫ ഇറാഖില്‍ മത്സരങ്ങള്‍ നടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നത്. വിലക്ക് നീങ്ങിയതോടെ ഈ മാസം 21ന് ബസ്രയില്‍ ഖത്തറും സിറിയയും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരം അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."