വര്‍ഗീയ സംഘര്‍ഷം: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു
കൊളംബോ: വര്‍ഗീയസംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. സിംഹള ബുദ്ധമതക്കാരും മുസ്ലിംകളും തമ്മില്‍ തുടരുന്ന സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് മാര്‍ച്ച് ആറിന് പ്രസിഡന്റ് മൈത്രിപാല സിരിസേന 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.
രാജ്യത്തെ സമാധനാന്തരീക്ഷം പൂര്‍വ സ്ഥിതിയിലായ സാഹചര്യത്തില്‍ അടിയന്തരാവസ്ഥ നീക്കം ചെയ്യുന്നതായി പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു.
വര്‍ഷങ്ങളായി മുസ്ലിം -ബുദ്ധ മതക്കാര്ക്കടയില് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് കാന്‍ഡി. കഴിഞ്ഞാഴ്ച ബുദ്ധ മത വിശ്വാസിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് ഇവിടെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. മുസ്ലിംകള് ഇദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തുകയാണെന്ന് ആരോപിച്ചാണ് ബുദ്ധ തീവ്രവാദികള്‍ ആക്രമണം തുടങ്ങിയത്.
കലാപത്തെത്തുടര്ന്ന രണ്ട് പേര് കൊല്ലപ്പെടുകയും 20 ഓളം മുസ്ലിം ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.
21 ദശലക്ഷം ജനസംഖ്യയുള്ള ശ്രീലങ്കയില്‍ ഒന്‍പതു ശതമാനമാണ് മുസ്ലിംകള്. 70 ശതമാനം ബുദ്ധ മത വിശ്വസികളും 13 ശതമാനം ഹിന്ദുക്കളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."