ഗതാഗത നിയമലംഘനം പിഴത്തുകയില്‍ വര്‍ധനവില്ല
ദോഹ: ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുകയില്‍ വര്‍ധനയില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ഖര്‍ജി പറഞ്ഞു. ദര്‍ബ് അല്‍സായിയില്‍ ഗതാഗത വാരചരണത്തിന്റെ ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴത്തുക വര്‍ധിപ്പിക്കണമെന്ന് യാതൊരു ഉദ്ദേശ്യവും ഗതാഗതവകുപ്പിനില്ല. അതേസമയം റോഡുകളില്‍ നിയന്ത്രണം കൂടുതല്‍ ശക്തിപ്പെടുത്തും. കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. തെരുവുകളില്‍ കാറുകള്‍ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ കുറഞ്ഞിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഡ്രൈവിങില്‍ ഏറെ അപകടസാധ്യതയുള്ള സ്ഥലമാണ് സീലൈന്‍ ബീച്ച് ഏരിയ എന്ന വിധത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ അദ്ദേഹം തള്ളി. കാര്‍ അപകടങ്ങള്‍ സംബന്ധിച്ചുള്ള ഹോട്ട് സ്‌പോട്ടായി സീലൈന്‍ ബീച്ച് ഏരിയ നിര്‍ണയിച്ചിട്ടില്ല. അവിടെ അപകടങ്ങളുടെ എണ്ണം കുറയുകയാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."