HOME
DETAILS

'ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തി' ബി.എസ്.എന്‍.എല്‍; ബില്ല് കണ്ട് ഉപഭോക്താക്കള്‍ ഞെട്ടി

  
backup
March 19 2018 | 22:03 PM

%e0%b4%89%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%a3




കാസര്‍കോട്: 'ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തുന്ന' ബി.എസ്.എന്‍.എല്‍ പദ്ധതി തിരിച്ചടിയാകുന്നു. ഏറ്റവുമൊടുവില്‍ ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ തങ്ങളുടെ ബില്ല് കണ്ട് അമ്പരന്നു. ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും നിലവിലുള്ളവരെ പിടിച്ചു നിര്‍ത്തുന്നതിനുമായി ഒരു വര്‍ഷം മുന്‍പാണ് ബി.എസ്.എന്‍.എല്‍ പുതിയ പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറു വരെ ഇന്ത്യയിലെ ഏതു നെറ്റ്‌വര്‍ക്കിലേക്കും ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളിലേക്കും സൗജന്യമായി വിളിക്കാം. രാവിലെ ആറു മുതല്‍ രാത്രി ഒന്‍പതു വരെ വിളിക്കുന്ന കോളുകള്‍ക്ക് മാത്രമെ തുക ഈടാക്കുകയുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ബി.എസ്.എന്‍.എല്‍ പദ്ധതി അവതരിപ്പിച്ചത്.
ഇതോടെ ലാന്‍ഡ്‌ലൈന്‍ ഫോണ്‍ ഉപേക്ഷിച്ചവരടക്കം എക്‌സ്‌ചേഞ്ചുകളില്‍ ബന്ധപ്പെട്ട് കണക്ഷനുകള്‍ സംഘടിപ്പിച്ചു. പുതിയ പദ്ധതി ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെ പദ്ധതിക്ക് കൊഴുപ്പുകൂട്ടാന്‍ നിലവിലുള്ള ആനുകൂല്യത്തിന് പുറമെ ഞായറാഴ്ച പകല്‍ സമയവും കോള്‍ ചാര്‍ജ് പൂര്‍ണമായും സൗജന്യമാക്കി.
ഇതോടെ ശനിയാഴ്ച രാത്രി ഒന്‍പത് മുതല്‍ തിങ്കളാഴ്ച രാവിലെ ആറു വരെ മുഴുവന്‍ സമയവും ലാന്‍ഡ്‌ഫോണുകള്‍ പൂര്‍ണമായും സൗജന്യമായി ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം കൈവരികയും ചെയ്തു. ഈ ആനുകൂല്യം കൂടി വന്നതോടെ സംസ്ഥാനത്ത് ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ലാന്‍ഡ്‌ലൈനുകള്‍ പുനഃസ്ഥാപിക്കുന്നതിനായി പ്രത്യേക മേളകള്‍ വിവിധ എക്‌സ്‌ചേഞ്ച് പരിധികളില്‍ നടത്തുകയും ചെയ്തിരുന്നു. ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ നമ്പറിന്റെ അവസാന നാലക്ക നമ്പറില്‍ വരെ ലാന്‍ഡ്‌ലൈന്‍ കണക്ഷന്‍ നല്‍കുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ മാസത്തെ ലാന്‍ഡ്‌ലൈന്‍ ബില്ല് കണ്ടപ്പോഴാണ് ഉപഭോക്താക്കള്‍ ഞെട്ടി യത്. പ്രതിമാസം 220 രൂപയും ഇതിനുപുറമെ ജി.എസ്.ടി ഉള്‍പ്പെടെയുള്ള നികുതിയും കൂടി 300 രൂപയ്ക്കു താഴെ അടച്ചിരുന്ന ഉപഭോക്താക്കള്‍ക്ക് കിട്ടിയ ബില്ല് വാടക ഉള്‍പ്പെടെ ആയിരവും അതിന് മുകളിലുമായിരുന്നു. ഉപഭോക്താക്കള്‍ ബില്ലുമായി എക്‌സ്‌ചേഞ്ചുകളില്‍ കാര്യമന്വേഷിച്ചപ്പോള്‍ ഫോണ്‍ വിളി കൂടിയതാണ് ബില്ല് കൂടാന്‍ കാരണമെന്നാണ് ജീവനക്കാരുടെ മറുപടി.തങ്ങള്‍ പകല്‍ സമയം ലാന്‍ഡ്‌ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉപഭോക്താക്കള്‍ പറഞ്ഞതോടെ ജീവനക്കാര്‍ പറയുന്നത് കഴിഞ്ഞ മാസം മുതല്‍ സൗജന്യ കോളിന്റെ സമയം രാത്രി 10.30 മുതല്‍ രാവിലെ ആറു വരെയാക്കിയിട്ടുണ്ടെന്നാണ്.
ഇത് കേട്ടതോടെ ഉപഭോക്താക്കള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. സൗജന്യ കോളിന്റെ സമയം പുനഃക്രമീകരിച്ചത് ഉപഭോക്താക്കള്‍ അറിയാതെ വന്നതിനെ തുടര്‍ന്ന് ഒരുമാസം മുഴുവനും രാത്രി ഒന്‍പത് മുതല്‍ ഫോണ്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് രാത്രി 10.30 വരെയുള്ള സമയത്തേക്കുള്ളചാര്‍ജ് ചേര്‍ത്തതാണ് ബില്‍ തുക കുത്തനെ ഉയരാന്‍ കാരണം.രാത്രി 10 കഴിഞ്ഞാല്‍ അത്യാവശ്യ കാര്യത്തിനല്ലാതെ ആളുകള്‍ ഫോണ്‍ ഉപയോഗിക്കില്ലെന്നിരിക്കെ മുന്നറിയിപ്പില്ലാതെ സൗജന്യ കോള്‍ സമയം പുനഃക്രമീകരിച്ചത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago