ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം
കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കാര്‍ഡ് വിതരണം ആരംഭിച്ചു. 2013 മുതല്‍ കാര്‍ഡ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ക്കാണു പുതിയ കാര്‍ഡ്. 2013 ല്‍ കാര്‍ഡ് എടുത്ത് 2014 ല്‍ പുതുക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്കും അതേ വര്‍ഷം കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും കാര്‍ഡ് എടുക്കാന്‍ അവസരം ലഭിക്കും.
കാര്‍ഡ് വിതരണം നടത്തുന്ന സ്ഥലവും തീയതിയും: പള്ളോത്ത് രാമന് ഹാള്‍ ജൂണ്‍ മൂന്ന്, നാല്, അഞ്ച്, 11, സുനാമി ഹാള്‍ ജൂണ്‍ മൂന്ന്, നാല്, അഞ്ച്, കെ. എം.എ ഹാള്‍ മട്ടാഞ്ചേരി ജൂണ്‍ ആറ്, 11, കമ്യൂണിറ്റി ഹാള്‍ കല്‍വത്തി ജൂണ്‍ ആറ്, ശ്രീകൃഷ്ണ ടെമ്പിള്‍ കമ്യൂണിറ്റി ഹാള്‍ ജൂണ്‍ ഏഴ്, എറണാകുളം ടൗണ്‍ ഹാള്‍ ജൂണ്‍ എട്ട്, ഒമ്പത്, 10, ഔവര്‍ ലേഡി ഹൈസ്കൂള്‍ തോപ്പുംപടി ജൂണ്‍ 11.
അര്‍ഹരായിട്ടുള്ള ഗുണഭോക്താക്കള്‍ കുടുംബ സമേതം എത്തി ഫോട്ടോ എടുത്ത് കാര്‍ഡ് കൈപ്പറ്റണമെന്നും റേഷന്‍ കാര്‍ഡും 30 രൂപയും നല്‍കണമെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."