HOME
DETAILS
MAL
ലോകത്തെ അവസാന വെള്ള ആണ്‍ കാണ്ടാമൃഗം ഓര്‍മയായി
backup
March 20 2018 | 21:03 PM
നെയ്‌റോബി: ലോകത്തെ അവസാനത്തെ വെള്ള ആണ്‍ കാണ്ടാമൃഗം ഓര്‍മയായി. 45 വയസ് പ്രായമുള്ളതാണ് സുഡാന്‍ എന്ന പേരുള്ള കാണ്ടാമൃഗം. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലായിരുന്നു കാണ്ടാമൃഗമുണ്ടായിരുന്നത്. സുഡാന്‍ യാത്രയായതോടെ ഈ ഇനത്തില്‍പെട്ട രണ്ട് പെണ്‍ കാണ്ടാമൃഗങ്ങളാണ് ഇനി ലോകത്ത് അവശേഷിക്കുന്നത്. ഒന്ന് സുഡാന്റെ മകള്‍ നാജിനും മറ്റൊന്ന് പേരമകള്‍ പാറ്റിയൂയും. 2017ലെ ഏറ്റവും മികച്ച ബാച്ച്‌ലറായി സുഡാനെ തിരഞ്ഞെടുത്തിരുന്നു. 2009ലാണ് സുഡാനെ ചെക്ക്‌റിപബ്ലിക്കില്‍നിന്ന് കെനിയയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."