ഇമ്മാനുവല്‍ സില്‍ക്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം 25ന്
കാഞ്ഞങ്ങാട്: വസ്ത്ര വ്യാപാര മേഖലയിലെ ചിരപരിചിത നാമമായ ഇമ്മാനുവല്‍ സില്‍ക്സിന്റെ കാഞ്ഞങ്ങാട്ടെ പുതിയ ഷോറൂം 25നു രാവിലെ 10നു പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം സ്വാമി പ്രേമാനന്ദ ഭദ്ര ദീപം തെളിയിക്കും.
ആദ്യവില്പന റവ. ഫാദര്‍ മാത്യു ആലക്കോട് നിര്‍വഹിക്കും. നഗരസഭാ ചെയര്മാന് വി.വി രമേശന് ഒന്നാം സമ്മാന നറുക്കെടുപ്പും വൈസ്ചെയര്‍പേഴ്സണ്‍ സുലേഖ രണ്ടാം സമ്മാന നറുക്കെടുപ്പും നടത്തും.
ഒരു നിസാന്‍ ഡാട്സന് കാറാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് നല്‍കും. മൂന്നാം സമ്മാനമായി അഞ്ചു പേര്‍ക്ക് ഹീറോ സ്കൂട്ടര്‍ ലഭിക്കും. നാലാം സമ്മാനം പത്തുപേര്‍ക്ക് സ്വര്‍ണനാണയങ്ങളാണ്.
ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കു പുറമെ ലോകോത്തര ബ്രാന്‍ഡുകളുടെ സാരികളും മറ്റു വസ്ത്രങ്ങളും ഇമ്മാനുവല്‍ സില്‍ക്സിന്റെ പ്രത്യേകതയായിരിക്കുമെന്ന് സ്ഥാപനത്തിന്റെ വക്താക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഘോഷ വേളകളില്‍ പ്രത്യേക പദ്ധതികളും ഉണ്ടായിരിക്കും. പുരുഷന്മാര്ക്കും കുട്ടികള്‍ക്കുമായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
കലാസാംസ്കാരിക രംഗത്തെ പ്രമുഖരുടെ കലാവിരുന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്നും സി.ഇ.ഒ ടി.ഒ ബൈജു, ജനറല്‍ മാനേജര്‍ എം.എം. ഇബ്രാഹിം, പാര്‍ട്ണര്‍ സക്കരിയ, ഷോറൂം മാനേജര്‍ ടി.പി നാരായണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."