ജിഷവധം: സായാഹ്ന ധര്‍ണ നാളെ
കൊച്ചി: പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ ഘാതകരെ കണ്ടെത്തുക, തെളിവുകള്‍ നശിപ്പിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി പി.ഡി.പി സംസ്ഥാന കമ്മിറ്റി നാളെ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള സായാഹ്ന ധര്‍ണ വൈകിട്ട് മൂന്നു മുതല്‍ എറണാകുളം മേനക ജങ്ഷനില്‍ നടക്കും.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജിഷ വിഷയം പെരുമ്പാവൂരില്‍ ഒതുക്കി നിര്‍ത്താനുള്ള മുഖ്യധാര കക്ഷികളുടെ നിലപാട് ന്യായീകരിക്കാനാവില്ല.
പുതിയ സര്‍ക്കാരിന് ഈ വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സമഗ്ര അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കാന്‍ തയ്യാറാകണം.
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ മുജീബ്റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി ഒര്‍ണ്ണ കൃഷണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും.പ്രമുഖ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."