സഊദിയില്‍ ഊര്‍ജകാര്യക്ഷമതാ കേന്ദ്രത്തിന് അംഗീകാരം
ജിദ്ദ: സഊദിയില്‍ ഊര്‍ജ്ജ കാര്യക്ഷമതാ കേന്ദ്രത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഊര്‍ജ്ജ സ്രോതസുകള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പു വരുത്താനാണ് പുതിയ കേന്ദ്രം.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്.
സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തിലായിരുന്നു യോഗം.
ഊര്‍ജസ്രോതസുകള്‍ വരും തലമുറയ്ക്കും കൈമാറണമെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക കേന്ദ്രം വരുന്നത്. ഊര്‍ജ്ജ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.
കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായുള്ള സഊദി സാമ്പത്തിക, വികസന സമിതിയുടെ രണ്ട് ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഊര്‍ജ്ജ മന്ത്രി വിഷയം മന്ത്രിസഭയില്‍ അവതരിപ്പിച്ചത്.
ഊര്‍ജ്ജം അമൂല്യമാണെന്നും അതിന്റെ സ്രോതസുകള്‍ വരുംതലമുറക്കു കൂടി അവകാശപ്പെട്ടതാണെന്നും ഉപഭോക്താക്കളെ ബോധവത്കരിക്കല്‍ സെന്ററിന്റെ ഉത്തരവാദിത്തമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."