പ്രതിക്ക് രണ്ട്‌വര്‍ഷം തടവും പിഴയും
പാലക്കാട്: സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന സ്ത്രീയെ ബൈക്കിലെത്തി തടഞ്ഞ് നിര്‍ത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാല കവര്‍ന്നതിന് കോയമ്പത്തൂര്‍ പല്ലടം പുരണപാളയം പെഞ്ചേരി പിരിവില്‍ രാസക്കുട്ടി എന്ന രാസപ്പനെ രണ്ട് വര്‍ഷം കഠിന തടവിനും 2000 രൂപ പിഴ അടക്കാനും പാലക്കാട് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) എം. സുഹൈബ് ശിക്ഷിച്ചു.
2016 ഡിസംബര്‍ പത്തിന് വൈകിട്ട് നാലര മണിക്കാണ് സംഭവം. മലമ്പുഴ ഇമേജ് കമ്പനിയില്‍ നിന്ന് ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ മടങ്ങുകയായിരുന്ന മലമ്പുഴ കവ കരിഞ്ഞാലി വട്ടക്കളത്തില്‍ പരേതനായ രവീന്ദ്രന്‍ ഭാര്യ ഉഷയെ ചേമ്പനയില്‍ റോഡില്‍ ഭീഷണിപ്പെടുത്തുകയും മാല കവര്‍ന്ന് പ്രതി ബൈക്കില്‍ രക്ഷപ്പെടുവാന്‍ ശ്രമിക്കുകയുമാണുണ്ടായത്. നാട്ടുകാരാണ് പ്രതിയെ തടഞ്ഞുവച്ച് പൊലിസില്‍ ഏല്‍പ്പിച്ചത്.
പ്രതിയുടെ ദേഹ പരിശോധനയില്‍ പൊട്ടിച്ച മാലയും സ്റ്റീല്‍ കമ്പിയും കണ്ടെത്തിയിരുന്നു.
മലമ്പുഴ പൊലിസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സീനിയര്‍ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."