പിന്നാക്ക കമ്മിഷനുമായി സംഘടനകള്‍ സഹകരിക്കണം: ചെയര്മാന്
കൊച്ചി: പിന്നാക്ക സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ കമ്മിഷനുമായി സമുദായ സംഘടനകള്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് ചെയര്മാന് ജസ്റ്റിസ് ജി. ശിവരാജന്.
തൊഴില്‍, പ്രൊഫഷനല്‍ കോളജ് പ്രവേശനം തുടങ്ങിയവയില്‍ പിന്നാക്ക പ്രാതിനിധ്യവും പരാതികളും സംബന്ധിച്ച തെളിവെടുപ്പിനായി കമ്മിഷന് നടത്തിയ സിറ്റിങ്ങുകളില്‍ സംഘടനകളുടെ സാന്നിധ്യം നാമമാത്രമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം ഗസ്റ്റ് ഹൗസില്‍ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന് ഇന്നലെ നടത്തിയ സിറ്റിങ്ങില്‍ പരാതികള്‍ പരിഗണിക്കുകയായിരുന്നു അദ്ദേഹം. സുപ്രിംകോടതി നിര്‍ദേശപ്രകാരം രൂപീകരിക്കപ്പെട്ട കമ്മിഷന്റെ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കിവരികയാണ്.സമുദായങ്ങളുടെ ആവശ്യങ്ങള്‍ കമ്മിഷന് മുന്‍പാകെ മതിയായ രീതിയില്‍ പ്രതിനിധാനം ചെയ്ത് അവതരിപ്പിക്കാന്‍ സംഘടനകള്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."