എഫ്.സി കേരളയ്ക്ക് രണ്ടാം ജയം
തൃശൂര്‍: ഐ ലീഗ് രണ്ടാം ഡിവിഷന്‍ പോരാട്ടത്തില്‍ എഫ്.സി കേരളയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. നൈജീരിയന്‍ താരം ബലാ അല്‍ ഹസ്സന്‍ ദാഹിര്‍ നേടിയ ഇരട്ട ഗോളടക്കം ഏകപക്ഷീയമായ മൂന്ന് ഗോളിന് എഫ്.സി കേരള- മധ്യ ഭാരത് സ്‌പോര്‍ട്‌സ് ക്ലബിനെ കീഴടക്കി. ഹോം മത്സരത്തില്‍ എഫ്.സി കേരളയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. രണ്ട് ജയത്തോടെ ഗ്രൂപ്പില്‍ എഫ്.സി കേരള ഒന്നാമതെത്തി.
തീര്‍ത്തും വിരസമായ മത്സരത്തില്‍ കിട്ടിയ അവസരങ്ങള്‍ മുന്നേറ്റ നിര ലക്ഷ്യത്തിലെത്തിച്ചിരുന്നെങ്കില്‍ അര ഡസന്‍ ഗോളുകള്‍ക്കെങ്കിലും എഫ്.സി കേരള വിജയിക്കേണ്ടതായിരുന്നു. രണ്ടാം പകുതിയില്‍ കിട്ടിയ പെനാല്‍റ്റി ഗ്വിനിയക്കാരന്‍ അബ്ദുല്‍ കരീം സില തുലച്ചതടക്കം നിരവധി അവസരങ്ങളാണ് മുന്നേറ്റ നിര കളഞ്ഞുകുളിച്ചത്. 23ാം മിനുട്ടില്‍ മുന്നേറ്റ നിരക്കാരന്‍ ശ്രേയസിലൂടെയാണ് എഫ്.സി കേരള ആദ്യ ഗോള്‍ നേടുന്നത്. മധ്യ ഭാരതിന്റെ ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ട ജോനസും ശ്രേയസും ഗോളി സഞ്ജു താപ്പയെ പരീക്ഷിച്ചുകൊണ്ടിരുന്നു. 37ാം മിനുട്ടില്‍ ഇടത് വിങിലൂടെ ഒറ്റയ്ക്ക് മുന്നേറിയ സുര്‍ജിത്ത് നല്‍കിയ ക്രോസ് മനോഹരമായ പ്ലെയ്‌സിങിലൂടെ സില വലയിലെത്തിച്ചു.
രണ്ടാം പകുതി തീര്‍ത്തും വിരസമായിരുന്നു. പന്ത് കണക്ട് ചെയ്യുന്നതില്‍ പോലും പരാജയപ്പെട്ട മധ്യ ഭാരത് പ്രതിരോധത്തിന്റെ വീഴ്ച്ച മുതലെടുക്കാന്‍ കേരള താരങ്ങള്‍ക്കായില്ല. 62ാം മിനുട്ടില്‍ അബ്ദുല്‍ കരീം സില എടുത്ത പെനാല്‍റ്റി സൈഡ് ബാറില്‍ തട്ടി പുറത്തേക്ക് പോയി. 86ാം മിനുട്ടില്‍ വീണ്ടുമൊരു പെനാല്‍റ്റിയിലൂടെ സില കേരളത്തിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."