HOME
DETAILS

കലക്ടര്‍ സമരപ്പന്തലിലെത്തി; 27ന് തിരുവനന്തപുരത്ത് യോഗം

  
backup
March 22 2018 | 03:03 AM

%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4

 


സുല്‍ത്താന്‍ ബത്തേരി: വടക്കനാട് ഗ്രാമത്തിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിനുളള നടപടികളെ കുറിച്ച് ആലോചിക്കാന്‍ വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലയിലെ ജനപ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും പ്രദേശവാസികളുടേയും യോഗം 27ന് തിരുവനപുരത്ത് നടക്കും.
സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം സുല്‍ത്താന്‍ ബത്തേരി ഗജ ഗസ്റ്റ് ഹൗസില്‍ നടന്ന ഗ്രാമ സംരക്ഷണ സമിതി പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. വടക്കനാട്ടിലെ വന്യമൃശല്യം തടയുന്നതിന് ശാസ്ത്രീയമായ മാര്‍ഗ രേഖ തയ്യാറാക്കും. ഇതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയ്ക്കകം പ്രദേശത്ത് വനം റവന്യു വിഭാഗം സംയുക്ത പരിശോധന നടത്തും. ഇതുപ്രകാരം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ തന്നെ പരിഗണനക്കായി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.
വന്യജീവി അക്രമണങ്ങളുമായി ബന്ധപ്പെട്ട നഷ്ട പരിഹാരം കാലതാമസമില്ലാതെ എത്തിക്കുന്നതിനായി പ്രത്യേക യോഗം ചേരും. വടക്കനാട്ടിലെ വനാതിര്‍ത്തിയിലെ കിടങ്ങുകള്‍ നന്നാക്കും. ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ ആഴം കൂട്ടാനുള്ള നടപടിയെടുക്കും. വനം വകുപ്പിന് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയതായും കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ വന്യമൃഗ അക്രമണത്തില്‍ ജിവഹാനിയുണ്ടായവരുടെ ആശ്രിതര്‍ക്കും കൃഷി നാശം നേരിട്ടവര്‍ക്കും 65 ലക്ഷം രൂപ ഈ വര്‍ഷം വിതരണം ചെയ്തിട്ടുണ്ട്. 30 ലക്ഷം രൂപ വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നാട്ടിലിറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്തുന്നതിന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ സേവനം വ്യാപിപ്പിക്കും. ആന പ്രതിരോധ കിടങ്ങുകള്‍, മതിലുകള്‍, സൗരോര്‍ജ്ജ വേലി എന്നിവ കുടുതല്‍ വനാതിര്‍ത്തികളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ വേഗത്തിലാക്കുമെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.

വേറിട്ട സമരവുമായി കുഞ്ഞുമുഹമ്മദ്

സുല്‍ത്താന്‍ ബത്തേരി: കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് ചെതലയത്തെ പൊതുപ്രവര്‍ത്തകര്‍ കുഞ്ഞുമുഹമ്മദിന്റെ വേറിട്ട സമരം. വടക്കനാട് സമരത്തിന ഐക്യദാര്‍ഢ്യം എന്ന പോസ്റ്റര്‍ കഴുത്തിലണിഞ്ഞാണ് കുഞ്ഞുമുഹമ്മദ് സമരപന്തലിലെത്തിയത്. തുടര്‍ന്ന് സമരത്തിന് അഭിവാദ്യമര്‍പ്പിച്ച കുഞ്ഞുമുഹമ്മദ് നടന്ന് മിനിസിവില്‍ സ്റ്റേഷനു മുന്നിലെത്തി നില്‍പ്പുസമരം നടത്തിയും പ്രതിഷേധിച്ചു.

ജനതാദള്‍ എസ് മാര്‍ച്ച് നടത്തി


സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ വന്യമൃശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപെട്ടും വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ സമരം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ജനതാദള്‍ എസിന്റെ നേതൃത്വത്തില്‍ സു.ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം ജോയി ഉദ്ഘാടനം ചെയ്തു. സാജു ഐക്കരകുന്നത്ത് അധ്യക്ഷനായി. അന്നമ്മ പൗലോസ്, കെ വിശ്വനാഥന്‍, ലെനിന്‍ സ്റ്റീഫന്‍, ജോസഫ് മാത്യു, ഇല്ലത്തുകോയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒരാളെ അറസ്റ്റ് ചെയ്തുനീക്കി; മരണംവരെ സമരം തുടരാന്‍ മറ്റൊരാള്‍ എത്തി

സുല്‍ത്താന്‍ ബത്തേരി: വടക്കനാട് പ്രദേശത്തെ വനൃമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമസംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ നടത്തുന്ന നിരാഹാരസമരത്തിലെ ഒരംഗത്തെ പോലിസ് ആശുപത്രിയിലേക്ക് മാറ്റി.
ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് രണ്ടാം വാര്‍ഡ് മെമ്പര്‍ എന്‍.കെ മോഹനനെയാണ് ബത്തേരി സി.ഐയുടെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്തു താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലും നിരാഹാരം സമരം തുടരുമെന്നും എന്‍.കെ മോഹനന്‍ പറഞ്ഞു.
അറസ്റ്റ് വരിക്കുന്നതിനുമുമ്പായി എന്‍.കെ മോഹനന്‍ പകരം നിരാഹാരമിരിക്കാന്‍ തയ്യാറായിവന്ന ദേവസ്യ പുറ്റനാലിനെ ഹാരമണിയിച്ചു സ്വീകരിച്ചു. മരണം വരെ താന്‍ നിരാഹാരം അനുഷ്ടിക്കുമെന്ന് ദേവസ്യ പുറ്റനാല്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  12 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago