HOME
DETAILS

സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്

  
backup
March 22 2018 | 03:03 AM

%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%bf%e0%b4%9f%e0%b5%8d-4

 

കാക്കനാട്: ഉല്‍പാദന മേഖലയെ പ്രത്യേകം പരിഗണിക്കുന്നതും ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കുന്നതും ഉള്‍പ്പടെ ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ്പ്രസിഡന്റ് ബി.എ അബ്ദുള്‍ മുത്തലിബ് അവതരിപ്പിച്ചു. വികസന മേഖല 23. 12 കോടി, പൊതുമരാമത്ത് മേഖല 51.52 കോടി, സാമൂഹ്യ നീതി 18. 32 കോടി,വിദ്യാഭ്യാസം 12.96 കോടി ആരോഗ്യം 11.09 കോടി, വനിതാ വികസനം 6.74 കോടി, പട്ടിക ജാതി പട്ടികവര്‍ഗ്ഗ മേഖല 21.13 കോടി എന്നിങ്ങനെ വകയിരുത്തി 156.49 കോടിരൂപ ചെലവാക്കുക വഴി 56.23 ലക്ഷം രൂപ മിച്ചമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.
നെല്‍കൃഷി വ്യാപനത്തിനായി പ്രത്യേക പ്രോത്സാഹന പദ്ധതികള്‍, ജില്ലയുടെ ഹരിതവല്‍ക്കരണം, ജലസമ്പത്ത് സംരക്ഷണം, പാര്‍ശ്വവല്‍കൃതര്‍ക്ക് പ്രത്യേക സമാശ്വാസ ക്ഷേമ പദ്ധതികള്‍, വനിതാ സംരംഭക ശാക്തീകരണ ശ്രമങ്ങള്‍, ഗോത്ര ജനതയുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ബജറ്റില്‍ മുന്‍ഗണന നല്‍കുന്നു.
ജലനയം സമ്പോഷണ പരിപാടി 3 കോടി, സുസ്ഥിര നെല്‍കൃഷി 3.7 കോടി, ബയോഗ്യാസ് വികസന പദ്ധതി 10 ലക്ഷം, മാതൃകാ തെങ്ങിന്‍ തോപ്പ് 16 ലക്ഷം, മത്സ്യബന്ധന മേഖല 20 ലക്ഷം, കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം, നയവും നിയതവും പദ്ധതി 70 ലക്ഷം, വൈറ്റില ഫാം വികസനം 30 ലക്ഷം, ഒക്കല്‍ വിത്ത് ഉല്‍പാദന കേന്ദ്രം വികസന പദ്ധതി 50 ലക്ഷം, അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം 20 ലക്ഷം, ക്ഷീരവികസന നയങ്ങള്‍ ഒരു ധവള ധാരാ പദ്ധതി വിഭാവനം 1 കോടി, ക്ഷീരശ്രീ 50 ലക്ഷം, വ്യവസായ, വാണിജ്യ വരികല്‍പനകള്‍ 40 ലക്ഷം, പൊതു ജലസേചന പദ്ധതികള്‍ 1കോടി, മാലിന്യ നിര്‍മ്മാര്‍ജ്ജനം പദ്ധതി 1 കോടി, സൗരോര്‍ജ്ജം 1 കോടി തുടങ്ങി നിരവധി പദ്ധതികളാണ് വികസന മേഖലയില്‍ പ്രഖ്യാപിച്ചത്.
കുട്ടികള്‍, ഭിന്നശേഷിയുള്ളവര്‍, ട്രാന്‍സ്‌ജെന്റേഴ്‌സ് എന്നിവര്‍ക്കായി സവിശേഷ നയങ്ങള്‍ക്കായി 25 ലക്ഷം, അങ്കണവാടികള്‍ക്ക് ഭൂമി വാങ്ങല്‍ ത്രിതല പദ്ധതി 30 ലക്ഷം, ആലുവ ജില്ലാ ആശുപത്രി പ്രത്യേക സ്ഥാപനവല്‍ക്കരണ പദ്ധതി 10 ലക്ഷം, ശാരീരിക മാനസിക വെല്ലുവിളികള്‍ അനുഭവിക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി 2 കോടി, ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം 50 ലക്ഷം, ജെറിയാട്രിക് സെന്റര്‍ ആലുവ ജില്ലാ ആശുപത്രി 2.02 കോടി,ഭിന്ന ലിംഗ വിഭാഗീയര്‍ക്കായുള്ള ക്ഷേമ പദ്ധതി 10 ലക്ഷം, പാര്‍പ്പിടം അഭയം പദ്ധതി 9.37 കോടി, വൃദ്ധസദനങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കുമുള്ള സഹായം 2.87 കോടി, തുടങ്ങി വിവിധ പദ്ധതികളാണ് സാമൂഹിക നീതി മേഖലയില്‍ പ്രഖ്യാപിച്ചത്.
വിദ്യാലയ, വായനാമുറി, കമ്പ്യൂട്ടര്‍ സ്ഥാപനവല്‍ക്കരണം 58 ലക്ഷം, വിദ്യാലയങ്ങള്‍ക്ക് പഠന ഉപകരണങ്ങള്‍ ലഭ്യമാക്കല്‍ 50 ലക്ഷം, മാതൃക വിദ്യാലയം 1 കോടി, അറിവാലയം, വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണികളുടെ നിര്‍വ്വഹണ പദ്ധതി 2 കോടി തുടങ്ങി പദ്ധതികളാണ് വിദ്യാഭ്യാസ മേഖലയില്‍ പ്രഖ്യാപിച്ചത്.
ആലുവ ജില്ലാ ആശുപത്രിയില്‍ അഡ്വാന്‍സ്ഡ് ഹൈടെക് മെഡിക്കല്‍ ട്രോമാകെയര്‍ യൂണിറ്റ് 2കോടി, ജില്ലാ ആശുപത്രികള്‍ക്ക് ഔഷധങ്ങള്‍ വാങ്ങി നല്‍കല്‍ മൃതസഞ്ജീവനി പദ്ധതി 1.10 കോടി, സ്‌നേഹ സ്പന്ദനം, പാലിയേറ്റീവ് കെയര്‍, ആതുര പരിരക്ഷാ പദ്ധതി 10 ലക്ഷം, ആധുനിക ശ്മശാനങ്ങളുടെ സ്ഥാപനവല്‍കരണം 2.4 കോടി, പൊതു ടോയ്‌ലറ്റുകളുടെ നിര്‍മ്മാണം 1 കോടി, പൊതു കുടിവെള്ള പദ്ധതികള്‍ 1 കോടി, തുടങ്ങി നിരവധി പദ്ധതികളാണ് ആരോഗ്യ മേഖലയില്‍ പ്രഖ്യാപിച്ചത്.
ജെന്‍ഡര്‍ കൗണ്‍സിലിങ്ങ് 30 ലക്ഷം, കാര്‍ഷിക നടീല്‍ വസ്തുക്കളുടെ ഉല്പാദനവും വിപണനവും 20 ലക്ഷം, കുടുംബശ്രീ പരിശീലന കേന്ദ്രം 2 കോടി, വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക ടോയ്‌ലറ്റ് വിശ്രമകേന്ദ്രം 1.5 കോടി, മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനവും ഉല്‍പാദന യൂണിറ്റുകളുടെ സ്ഥാപനവും, മലയോര വനിതാ പദ്ധതി 80ലക്ഷം, ബോയ്‌ലര്‍ കോഴി യൂണിറ്റ് 40 ലക്ഷം, ജീവനം, ജീവിതം പദ്ധതി 20 ലക്ഷം തുടങ്ങി വിവിധ പദ്ധതികളാണ് കാര്‍ഷിക, വനിതാ മേഖലയില്‍ പ്രഖ്യാപിച്ചത്.
പ്രവാസം, വിദേശ തൊഴില്‍ യാത്രാനുകൂല്യ പദ്ധതി 20 ലക്ഷം, മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് 1.7 കോടി, തൊഴില്‍ പരിശീലനം 50ലക്ഷം, പഠനം, പ്രവാസം,തുടര്‍ പദ്ധതി 1കോടി, മെച്ചപ്പെട്ട വിദ്യാഭ്യാസം തുടര്‍ പദ്ധതി 50 ലക്ഷം, തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ 75 ലക്ഷം, സംസ്‌കാരിക കേന്ദ്രാലയ നിര്‍മ്മിതി 20 ലക്ഷം, പാര്‍പ്പിടം,ലൈഫ്, പി.എം.എ.വൈ തുടര്‍ പദ്ധതി വകയിരുത്തല്‍ എസ്.സി 3.47 കോടി, പിണര്‍മുണ്ട ഖാദി യൂണിറ്റ് 10 ലക്ഷം, ഐരാപുരം നെയ്ത്ത് കേന്ദ്ര സ്ഥാപനവല്‍ക്കരണം 35 ലക്ഷം, പട്ടികജാതി കോളനികളില്‍ കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിന് കുടിനീര്‍ പദ്ധതി 1 കോടി, പ്രത്യേക മേഖലാതല പദ്ധതികള്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 50 ലക്ഷം, പേര ആദിവാസി സങ്കേതം, കുട്ടമ്പുഴ, ഭൗതിക സൗകര്യ വികസനം 50 ലക്ഷം, ഗതാഗത സൗകര്യം മെച്ചപ്പെടുത്തല്‍ 40 ലക്ഷം തുടങ്ങിയവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പക്ഷിപ്പനി; കോട്ടയത്ത് മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം

Kerala
  •  3 months ago
No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 months ago
No Image

ഷിരൂരില്‍ കരളലിയിക്കുന്ന രംഗങ്ങള്‍, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവും കാത്ത് കുടുംബം

Kerala
  •  3 months ago
No Image

കാണാതായിട്ട് 71ാം ദിവസം; ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെടുത്തു, വിതുമ്പി സഹോദരി ഭര്‍ത്താവും മനാഫും

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് വന്‍തിരിച്ചടി നല്‍കി ഹിസ്ബുല്ല; മൊസാദിന്റെ ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

അര്‍ജ്ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം 

Kerala
  •  3 months ago
No Image

ശശിയെ കൈവിടാതെ പാര്‍ട്ടി; അന്വേഷണമില്ല, അന്‍വറിന്റെ പരാതി സി.പി.എം തള്ളി

Kerala
  •  3 months ago