HOME
DETAILS

തുറവൂരില്‍ വെള്ളീച്ച ആക്രമണം; നാളികേര കര്‍ഷകര്‍ ആശങ്കയില്‍

  
backup
March 22, 2018 | 3:56 AM

%e0%b4%a4%e0%b5%81%e0%b4%b1%e0%b4%b5%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%86%e0%b4%95%e0%b5%8d


തുറവൂര്‍: തുറവൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെങ്ങോലകളില്‍ വെള്ളീച്ചകളുടെ ആക്രമണം വ്യാപകമാകുന്നത് നാളികേര കര്‍ഷകരെ ആശങ്കയിലാക്കി.
തെങ്ങോലകളുടെ അടിഭാഗമാകെ വെളുത്ത നിറത്തില്‍ ഈച്ചകള്‍ പറ്റിപ്പിടിച്ചിരിക്കുകയാണ്.
ഒരു തെങ്ങില്‍ നിന്ന് മറ്റൊരു തെങ്ങിലേക്ക് ഈച്ചകള്‍ വ്യാപിക്കുന്നുണ്ട്. വെള്ള നിറമുള്ളതിനാല്‍ ഇവയ്ക്ക് വെള്ളീച്ച എന്നാണ് പറയപ്പെടുന്നത്. തെങ്ങോലകളുടെ അടിഭാഗത്ത് മുട്ടയിട്ട് പെരുകുന്ന ഈച്ചകള്‍ വേനല്‍ ശക്തമായതോടെ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം പെരുകി കഴിഞ്ഞു. ഇങ്ങനെ പെരുകുന്ന ഈച്ചകള്‍ പുറം തള്ളുന്ന സ്രവം തൊട്ട് താഴത്തെ ഓലയില്‍ വീഴുകയും അതില്‍ പൂപ്പലുകള്‍ പിടിക്കുകയും ചെയ്യും.
ഇതോടെ ഓലയുടെ മുകള്‍ ഭാഗമാകെ കറുത്ത നിറമായി മാറും. ഇത് പ്രകാശസംശ്ലേഷണത്തിന് തടസമുണ്ടാക്കുമെന്നും തെങ്ങുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. വളമംഗലം പ്രദേശത്താണ് ഈച്ചകളുടെ ആക്രമണം ധാരാളമായി കണ്ടുവരുന്നത്.
കഴിഞ്ഞവര്‍ഷം പള്ളിത്തോട് മേഖലയില്‍ തെങ്ങുകളില്‍ വ്യാപകമായി വെള്ളിച്ചകളുടെ ആക്രമണമുണ്ടായിരുന്നു. ഇടയ്ക്കിടെ ലഭിക്കുന്ന മഴ ഈച്ചകളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ പറയുന്നു. തേങ്ങായ്ക്ക് നല്ല വില കിട്ടുന്ന കാലമായതിനാല്‍ ഈച്ചകളുടെ ആക്രമണം ഉല്പാദനത്തെ ബാധിക്കുമോയെന്ന് കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്.
ഇടയ്ക്കിടെ പെയ്യുന്ന മഴകൊണ്ട് വെള്ളീച്ചകള്‍ നശിക്കുമെന്നും കിടനാശനികളൊന്നും ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും തെങ്ങുകള്‍ക്ക് നാശമുണ്ടാകുമെന്ന ഭയം വേണ്ടെന്നും ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം വിദഗ്ധന്‍ റ്റി.ശിവകുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയും, കൂട്ടുപ്രതി ജോസും അപ്പീലിന്

Kerala
  •  7 days ago
No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  7 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  7 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  8 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  8 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  8 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  8 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  8 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  8 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  8 days ago