തുറവൂരില്‍ വെള്ളീച്ച ആക്രമണം; നാളികേര കര്‍ഷകര്‍ ആശങ്കയില്‍
തുറവൂര്‍: തുറവൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെങ്ങോലകളില്‍ വെള്ളീച്ചകളുടെ ആക്രമണം വ്യാപകമാകുന്നത് നാളികേര കര്‍ഷകരെ ആശങ്കയിലാക്കി.
തെങ്ങോലകളുടെ അടിഭാഗമാകെ വെളുത്ത നിറത്തില്‍ ഈച്ചകള്‍ പറ്റിപ്പിടിച്ചിരിക്കുകയാണ്.
ഒരു തെങ്ങില്‍ നിന്ന് മറ്റൊരു തെങ്ങിലേക്ക് ഈച്ചകള്‍ വ്യാപിക്കുന്നുണ്ട്. വെള്ള നിറമുള്ളതിനാല്‍ ഇവയ്ക്ക് വെള്ളീച്ച എന്നാണ് പറയപ്പെടുന്നത്. തെങ്ങോലകളുടെ അടിഭാഗത്ത് മുട്ടയിട്ട് പെരുകുന്ന ഈച്ചകള്‍ വേനല്‍ ശക്തമായതോടെ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം പെരുകി കഴിഞ്ഞു. ഇങ്ങനെ പെരുകുന്ന ഈച്ചകള്‍ പുറം തള്ളുന്ന സ്രവം തൊട്ട് താഴത്തെ ഓലയില്‍ വീഴുകയും അതില്‍ പൂപ്പലുകള്‍ പിടിക്കുകയും ചെയ്യും.
ഇതോടെ ഓലയുടെ മുകള്‍ ഭാഗമാകെ കറുത്ത നിറമായി മാറും. ഇത് പ്രകാശസംശ്ലേഷണത്തിന് തടസമുണ്ടാക്കുമെന്നും തെങ്ങുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. വളമംഗലം പ്രദേശത്താണ് ഈച്ചകളുടെ ആക്രമണം ധാരാളമായി കണ്ടുവരുന്നത്.
കഴിഞ്ഞവര്‍ഷം പള്ളിത്തോട് മേഖലയില്‍ തെങ്ങുകളില്‍ വ്യാപകമായി വെള്ളിച്ചകളുടെ ആക്രമണമുണ്ടായിരുന്നു. ഇടയ്ക്കിടെ ലഭിക്കുന്ന മഴ ഈച്ചകളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ പറയുന്നു. തേങ്ങായ്ക്ക് നല്ല വില കിട്ടുന്ന കാലമായതിനാല്‍ ഈച്ചകളുടെ ആക്രമണം ഉല്പാദനത്തെ ബാധിക്കുമോയെന്ന് കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്.
ഇടയ്ക്കിടെ പെയ്യുന്ന മഴകൊണ്ട് വെള്ളീച്ചകള്‍ നശിക്കുമെന്നും കിടനാശനികളൊന്നും ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും തെങ്ങുകള്‍ക്ക് നാശമുണ്ടാകുമെന്ന ഭയം വേണ്ടെന്നും ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം വിദഗ്ധന്‍ റ്റി.ശിവകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."