കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സി.പി.എം ഉത്തരം പറയണം: കെ. സുരേന്ദ്രന്‍
കണ്ണൂര്‍: ശുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്കും പൊതു സമൂഹത്തിന്റെ ആശങ്കകള്‍ക്കും ഉത്തരം പറയാന്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും പാര്‍ട്ടിയും തയാറാവണമെന്ന് ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന നവദര്‍ശന്‍ യാത്രയുടെ ഒന്നാം ദിവസത്തെ പര്യടന പരിപാടി പടിയൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ജില്ലാ സെക്രട്ടറിയുടെ ക്വട്ടേഷന്‍ സംഘത്തെ പിരിച്ചുവിടാന്‍ പാര്‍ട്ടി തയാറായാല്‍ മാത്രമേ ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. ഇല്ലെങ്കില്‍ പൊലിസ് നടപടി സ്വീകരിക്കണം. ആഭ്യന്തര വകുപ്പ് മന്ത്രിയുടെ കൂടെയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ കൂടെയും സെല്‍ഫി എടുത്ത് വിലസുന്ന കൊടും ക്രിമിനലുകള്‍ സന്തത സഹചാരികളായി മാറുമ്പോള്‍ കേരളം എന്താകുമെന്നും അദ്ദേഹം ചോദിച്ചു.
ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.എ ജസ്റ്റിന്‍ അധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ ചന്ദ്രന്‍ തില്ലങ്കേരി, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, പി.സി ഷാജി, വി.വി പുരുഷോത്തമന്‍, മുഹമ്മദ് ബ്ലാത്തൂര്‍, ബെന്നി തോമസ്, ബേബി തോലാനി, പടിയൂര്‍ ദാമോദരന്‍, വി.വി കുഞ്ഞിക്കണ്ണന്‍, ബാലന്‍ പടിയൂര്‍ ,രോഹിത്ത് കണ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."