എസ്.വൈ.എസ് അദാലത്ത് ക്യാംപയിന്‍ മണ്ഡലം തല ശില്‍പശാലകള്‍ ആരംഭിച്ചു
തൃശൂര്‍: സുന്നി യുവജന സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മണ്ഡലം തല അദാലത്ത് ശില്‍പശാലകള്‍ക്കു പുതുക്കാട് നിയോജകമണ്ഡലത്തില്‍ തുടക്കമായി. സംഘടനയുടെ ശാഖാതലം മുതല്‍ ജില്ലാ തലം വരെയുള്ള കമ്മിറ്റികള്‍ക്കു യോഗ്യതയുടെയും പ്രവര്‍ത്തനക്ഷമതയുടെയും അടിസ്ഥാനത്തില്‍ അംഗീകാരവും ഗ്രേഡും നല്‍കി സംഘടനാ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണു അദാലത്ത് കൊണ്ടു ലക്ഷ്യം വെക്കുന്നത്. കൊടുങ്ങല്ലൂര്‍ മണലൂര്‍ ഗുരുവായൂര്‍ നാട്ടിക നിയോജകമണ്ഡലങ്ങളില്‍ നാളെ വൈകുന്നേരം നാലിനും കുന്ദംകുളം കൈപ്പമംഗലം ചേലക്കര മണ്ഡലങ്ങളില്‍ യഥാക്രമം 24, 25, 26 ദിവസങ്ങളിലും ശില്‍പശാലകള്‍ നടക്കും.
വരന്തരപ്പിള്ളി നൂറുല്‍ ഹുദ ഹയര്‍ സെക്കന്ററി മദ്‌റസയില്‍ നടന്ന ശില്‍പശാലക്കു ജില്ലാ ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ മൗലവി വെന്മേനാട് നേതൃത്വം നല്‍കി. എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് പി.കെ മൂസദര്‍സി അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ മേഖല പ്രസിഡന്റ് അബ്ദുല്‍ അസീസ് ദാരിമി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ അബ്ദുല്‍ ഗഫൂര്‍, ട്രഷറര്‍ ഇബ്രാഹിം വളയം പാറ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.എം ഇല്‍യാസ് ഫൈസി, എം.ഇസ്മായില്‍ ഫൈസി, ഹുസൈന്‍ അരീപ്പുറം, സി.എ അബ്ദുട്ടിഹാജി, ലത്തീഫ് മൂച്ചിക്കല്‍, ഹംസ ചെമ്പന്‍, ഹുസൈന്‍ കൈതക്കാടന്‍, ഉമര്‍ വേലൂപ്പാടം, പി.എം മിഖ്ദാദ്, മുഹമ്മദ് അരീപ്പുറം, മൂസഹാജി, കുരിക്കള്‍ കുഞ്ഞുമുഹമ്മദ്, ഷൗക്കത്തലി ദാരിമി, സി.കെ ഹിബത്തുല്ല, ബീരാന്‍ സൈനി, ശിഹാബുദ്ദീന്‍ അന്‍വരി, അബൂബക്കര്‍ ഫൈസി, ഹസന്‍ മൗലവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."