HOME
DETAILS
MAL
വ്യാജ മണല്‍ പാസ്: അന്വേഷണം ഊര്‍ജിതം
backup
June 02 2016 | 23:06 PM
ചെറുപുഴ: വ്യാജ മണല്‍ പാസ് ഉപയോഗിച്ച് മണല്‍ കടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നു പേര്‍ക്കു പുറമേ സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലിസ്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. പാസുകള്‍ക്കു പുറമേ മറ്റ് രേഖകളും ഇവര്‍ വ്യാജമായി നിര്‍മിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലിസ് നല്കുന്ന സൂചന. മലയോരത്ത് വ്യാജ പാസ് ഉപയോഗിച്ച് നേരത്തെ മണല്‍ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. മണല്‍ കടത്താന്‍ ഉപയോഗിച്ച ലോറി ഉള്‍പ്പെടെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച ലാ പ്ടോപും കംപ്യൂട്ടറും പരിശോധിച്ചു വരികയാണ്. ചെറുപുഴ പൊലിസ് നടത്തിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."