HOME
DETAILS

മാണിയുടെ പിന്തുണ ഉറപ്പാക്കാന്‍ സി.പി.എം- സി.പി.ഐ ധാരണ

  
backup
March 22 2018 | 23:03 PM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3-%e0%b4%89%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95


ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിയുടെ പിന്തുണ ഉറപ്പാക്കുന്നത് സംബന്ധിച്ച് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കേന്ദ്രനേതൃത്വം ധാരണയിലെത്തി.
ഇന്നലെ വൈകിട്ട് സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള, സി.പി.ഐ ജന. സെക്രട്ടറി സുധാകര്‍റെഡ്ഡി, സെക്രട്ടറി ഡി. രാജ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് മാണി വിഷയം ചര്‍ച്ച ചെയ്തത്. ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ സംസ്ഥാന ഘടകം ഇക്കാര്യം ഉന്നയിച്ചിരുന്നു.
കേരള കോണ്‍ഗ്രസിന് നിര്‍ണായക സ്വാധീനമുള്ള ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അവരുടെ വോട്ട് സ്വന്തമാക്കാനുള്ള ഇടപെടലുണ്ടാകണമെന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ ആവശ്യം.
തീരുമാനം സംസ്ഥാനഘടകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന നിലപാടാണ് യോഗത്തില്‍ സി.പി.ഐ സ്വീകരിച്ചത്. കേന്ദ്ര നേതൃത്വത്തിലെ ചര്‍ച്ചയിലൂടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകില്ലെന്നും യോഗം വിലയിരുത്തി.
ഇതോടെ തുടര്‍ചര്‍ച്ച സംസ്ഥാന ഘടകത്തില്‍ നടക്കട്ടെയെന്ന നിലപാടെടുത്ത് യോഗം പിരിയുകയായിരുന്നു.
ഫലത്തില്‍ കേരള കോണ്‍ഗ്രസുമായുള്ള സഹകരണം ഇടതുമുന്നണിയില്‍ വീണ്ടും കീറാമുട്ടിയായി. മാണിയെ ഇടതുമുന്നണിയിലേക്കു കൊണ്ടുവരുന്നതിന് സി.പി.എം ശ്രമിക്കുന്നുണ്ടെങ്കിലും മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ എതിര്‍ക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago
No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago