HOME
DETAILS

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

  
November 07, 2024 | 11:59 AM

UAE Unveils New Policy to Triple Foreign Investment

അബൂദബി: നേരിട്ടുള്ള വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ യുഎഇ പുതിയ നയം പ്രഖ്യാപിച്ചു. 7 വര്‍ഷത്തിനകം 2.2 ട്രില്യന്‍ ദിര്‍ഹത്തിന്റെ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഉല്‍പാദനം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ സുപ്രധാന വിഭാഗങ്ങളിലേക്കാണ് നിക്ഷേപം ആകര്‍ഷിക്കുക.

അബൂദബിയില്‍ നടക്കുന്ന സര്‍ക്കാര്‍ പ്രതിനിധികളുടെ വാര്‍ഷിക യോഗത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് പുതിയ നയം പ്രഖ്യാപിച്ചത്. മുന്‍ഗണനാ വിഭാഗങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുക, നിലവിലെ പദ്ധതികള്‍ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപം, രാജ്യാന്തര പങ്കാളിത്തം വര്‍ധിപ്പിക്കുക, നിക്ഷേപകരുമായുള്ള ബന്ധം ഊര്‍ജിതമാക്കുക, യുഎഇയുടെ മൊത്തത്തിലുള്ള മത്സരക്ഷമത മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പുതിയ നയത്തിന്റെ സവിശേഷതകള്‍. 10 വര്‍ഷത്തിനകം വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന ലോകത്തെ മികച്ച 10 രാജ്യങ്ങളില്‍ ഒന്നാകാനും, ഇതുവഴി കൂടുതല്‍ പദ്ധതികളും തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുകയുമാണ് ദുബൈ ലക്ഷ്യമിടുന്നത്.

അറബ് ലോകത്ത് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് യുഎഇ. എണ്ണ ഇതര സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നത്, ഇതിന്റെ ഭാഗമായി 3068 കോടി ഡോളര്‍ വിദേശനിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം യുഎഇയില്‍ എത്തിയത്. 2022ല്‍ ഇത് 2273 കോടിയായിരുന്നു.

The UAE has announced an innovative policy aimed at tripling foreign investment, fostering economic growth and attracting global businesses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago