HOME
DETAILS

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

  
November 07 2024 | 14:11 PM

Oman Finalizes Income Tax Regulations for Expatriates

മസ്‌കത്ത്: ഒമാനില്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള ആദായ നികുതി നടപ്പിലാക്കുന്നതിനുള്ള നിയമ നിര്‍മാണം അവസാന ഘട്ടത്തിലാണെന്ന് മജ്‌ലിസ് ശൂറ ഇക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ ശര്‍ഖി പറഞ്ഞു. 2,500 റിയാലിന് മുകളില്‍ (പ്രതിവര്‍ഷം 30,000 റിയാലിന് മുകളില്‍) ശമ്പളം വാങ്ങുന്നവര്‍ക്ക് ആദായ നികുതി ബാധകമാകുമെന്ന് മജ്‌ലിസ് ശൂറയുടെ വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ആദായ നികുതി സംബന്ധിച്ച കരട് നിയമത്തിലെ 29ല്‍ അധികം ആര്‍ട്ടിക്കിളുകള്‍ ഭേദഘതി വരുത്തിയാണ് നിയമം നടപ്പിലാക്കുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നികുതി ബാധകമാകും. ജൂണ്‍ അവസാനത്തോടെ വ്യക്തിഗത ആദായനികുതി നിയമത്തിന്റെ കരട് മജ്‌ലിസ് ശൂറ സ്‌റ്റേറ്റ് കൗണ്‍സിലിന് സമര്‍പ്പിച്ചിരുന്നു. അതേസമയം സ്റ്റേറ്റ് കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കുന്നതോടെയാകും ആദായ നികുതി പ്രാബല്യത്തില്‍ വരിക.

ആദായ നികുതി നിയമത്തിന്റെ സ്വാധീനത്തെയും സാമ്പത്തിക സാഹചര്യങ്ങളെയും കുറിച്ച് സമഗ്രമായ പഠനം നടത്തിയതായി അദ്ദേഹം പറഞ്ഞു. എണ്ണ ഇതര മേഖലയില്‍ നിന്നും വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് അധിക സ്രോതസ്സുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അഹമ്മദ് അല്‍ ശര്‍ഖി വ്യക്തമാക്കി. വ്യക്തിഗത ആദായ നികുതി പ്രാബല്യത്തില്‍ വന്നാല്‍ ഈ നിയമം നടപ്പിലാക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാകും ഒമാന്‍.  

മലയാളികള്‍ അടക്കമുള്ള സര്‍ക്കാര്‍, സ്വകാര്യ മേഖലയല്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരെല്ലാം നികുതിയുടെ പരിധിയില്‍ വരും, അതേസമയം എത്ര ശതമാനമാകും നികുതി ഈടാക്കുക എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വരും ദിവസങ്ങളില്‍ അധികൃതര്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും ആദായ നികുതി വന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Oman is nearing the final stages of implementing income tax regulations for expatriates, marking a significant development in the country's tax landscape. This move aims to enhance revenue generation and promote economic stability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഡ്‌ലെയ്‌ഡിൽ ഓപ്പണർ രാഹുൽ തന്നെ; രോഹിത് മധ്യ നിരയിൽ

Cricket
  •  2 days ago
No Image

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്

Tech
  •  2 days ago
No Image

ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് '; ഡി കെ ശിവകുമാർ

National
  •  2 days ago
No Image

അൽ സില മറൈൻ ഫെസ്‌റ്റിവൽ ആരംഭിച്ചു

uae
  •  2 days ago
No Image

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതു പ്രവേശനം തടഞ്ഞതായി കണ്ടെത്തി; മൂന്ന് സർക്കാർ വകുപ്പ് മേധാവികളെ വിമർശിച്ച് ദുബൈ ഭരണാധികാരി

uae
  •  2 days ago
No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  2 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  2 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  2 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  2 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  2 days ago