HOME
DETAILS

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

  
November 07 2024 | 13:11 PM

Higher Labor Fees for Companies Not Meeting Localization Requirements

മനാമ: നിര്‍ദേശിക്കപ്പെട്ട എണ്ണം സ്വദേശികളെ ജോലിക്കെടുക്കാത്ത സ്ഥാപനങ്ങള്‍, വിദേശികളെ ജോലിക്കെടുക്കുകയാണെങ്കില്‍ അത്തരം കമ്പനികളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ ഫീസ് ഈടാക്കണമെന്ന നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു. ഇത് അവലോകനത്തിനായി മന്ത്രിസഭക്ക് കൈമാറി. 

ഹനാന്‍ ഫര്‍ദാന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാര്‍ മുന്നോട്ടുവെച്ച ഈ നിര്‍ദേശം പാര്‍ലമെന്റ് ഗൗരവമായി ചര്‍ച്ചചെയ്തു. ബഹ്‌റൈനൈസേഷന്‍ ക്വോട്ട കൈവരിക്കുന്നതില്‍ പരാജയപ്പെട്ട കമ്പനികള്‍ ജോലിക്കായി വിദേശ ജീവനക്കാരെ നിയമിക്കുമ്പോള്‍ ഒരു ജീവനക്കാരന് 2,500 ദീനാര്‍ വരെ എന്ന ക്രമത്തില്‍ ഉയര്‍ന്ന ലേബര്‍ ഫീസ് ഈടാക്കാനാണ് എം.പിമാര്‍ മുന്നോട്ടുവച്ച നിര്‍ദേശം.

ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത നിരക്കാണ് ശിപാര്‍ശ ചെയ്യുന്നത്. 200 ദീനാര്‍ വരെ പ്രതിമാസവേതനമുള്ള ഒരു തൊഴിലാളിയെ നിയമിക്കുമ്പോള്‍ സ്ഥാപനം 500 ദീനാര്‍ ലേബര്‍ ഫീസ് നല്‍കണം. 201നും 500നും ഇടയില്‍ ശമ്പളമുള്ളവര്‍ക്ക് 1000 ദീനാര്‍, ശമ്പളം 501 നും 800 നും ഇടയിലായാല്‍ 1,500 ദീനാര്‍. 801 മുതല്‍ 1,200 വരെ ശമ്പളമുള്ളവര്‍ക്ക് 2,000 ദീനാറും, 1,200ല്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്ക് 2,500 ദീനാറുമാണ് ലേബര്‍ ഫീസായി നിര്‍ദേശിച്ചിരിക്കുന്നത്.

കമ്പനികള്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് നല്‍കുന്ന തൊഴില്‍ ഫീസിന് പുറമെയായിരിക്കും ഇത്. എന്നാല്‍ ഫീസ് വര്‍ധന വിപണിയില്‍ പ്രതിസന്ധിക്കും, വിലക്കയറ്റത്തിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ബഹ്‌റൈന്‍ ചേംബര്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു.

 In a bid to enforce localization requirements, parliament has given its nod to impose higher labor fees on companies failing to meet these obligations, promoting local employment and development.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  7 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  7 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  7 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  7 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  7 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  7 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  7 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  7 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  8 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  8 days ago