സുന്നി ബാലവേദി ജലദിനം ആഘോഷിച്ചു
കണ്ണൂര്‍: ലോക ജലദിനത്തോടനുബന്ധിച്ച് 'കരുതി വയ്ക്കാം ജീവന്റെ തുള്ളികള്‍ നാളേക്കായ്' എന്ന പ്രമേയത്തില്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജലദിന പരിപാടി ജില്ലയിലെ മദ്‌റസകളില്‍ വിപുലമായി ആഘോഷിച്ചു. ജില്ലാതല ഉദ്ഘാടനം കമ്പില്‍ ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ രാമന്തളി നിര്‍വഹിച്ചു. യൂസുഫ് മൗലവി അധ്യക്ഷനായി. അഷ്‌റഫ് മൗലവി, നസീര്‍ ദാരിമി, സുഹൈല്‍ തടിക്കടവ്, അര്‍ഷദ് പിലാത്തറ, ശബീര്‍ മെരുവമ്പായി, ഖാസിം ഹുദവി സംസാരിച്ചു. മാടായി റെയിഞ്ച്തല ഉദ്ഘാടനം പഴയങ്ങാടി ജമാലിയ്യ റെയില്‍വേ സ്റ്റേഷന്‍ മദ്‌റസയില്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി വി.പി.പി ഹമീദ് നിര്‍വഹിച്ചു. അബ്ദുസമദ് മുട്ടം പ്രമേയ പ്രഭാഷണം നടത്തി. അമീന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവാസ് പഴയങ്ങാടി, മജീദ് മൗലവി, ഒ.ടി ബശീര്‍ മൗലവി, സയ്യിദ് പൂക്കോയ തങ്ങള്‍, അല്‍ത്വാഫ് സംസാരിച്ചു.
മുണ്ടേരി റെയിഞ്ച്തല ഉദ്ഘാടനം എടവച്ചാല്‍ മദ്‌റസയില്‍ ഇബ്രാഹിം മൗലവി നിര്‍വഹിച്ചു. മജീദ് ദാരിമി പ്രമേയ പ്രഭാഷണം നടത്തി. നിസാര്‍ അസ്അദി, ഖാദര്‍ മൗലവി സംസാരിച്ചു.
അഞ്ചരക്കണ്ടി റെയിഞ്ച്തല ഉദ്ഘാടനം എം.ടി കുഞ്ഞു നിര്‍വഹിച്ചു. സിദ്ധീഖ് ഫൈസി, നൗഷാദ് ബാഖവി സംസാരിച്ചു. മാട്ടൂല്‍ റെയിഞ്ച് തല ഉദ്ഘാടനം മടക്കര ഇ ആനത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ജംഷീര്‍ വഹബി നിര്‍വഹിച്ചു. അമീര്‍ ദാരിമി സംസാരിച്ചു. പുതിയങ്ങാടി റെയിഞ്ച്തല ഉദ്ഘാടനം ഫാറൂഖ് പള്ളി മദ്‌റസയില്‍ അബ്ദുള്ള ദാരിമി നിര്‍വഹിച്ചു. അശ്‌റഫ് മൗലവി കോയിപ്ര പ്രമേയ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."