HOME
DETAILS
MAL
കാര്‍ത്തി ചിദംബരത്തിന് ജാമ്യം
backup
March 23 2018 | 18:03 PM
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ധനകാര്യ മന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് ജാമ്യം.
കേസില്‍ അറസ്റ്റിലായിരുന്ന അദ്ദേഹത്തിന് ഇന്നലെ ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉന്നതങ്ങളില്‍ സ്വാധീനമുള്ള വ്യക്തിയായതുകൊണ്ട് അദ്ദേഹത്തിന് ജാമ്യം നല്കിയാല് അത് തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കാര്‍ത്തിയെ വിശദമായി ചോദ്യം ചെയ്തതാണെന്നും അദ്ദേഹത്തെ തടവില്‍ വയ്ക്കുന്നത് ശരിയല്ലെന്നും പ്രതിഭാഗം നടത്തിയ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."